Skip to content

രാജസ്ഥാൻ റോയൽസ് മുഖ്യ പരിശീലനകനായി മുൻ ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ

രാജസ്ഥാൻ റോയൽസ് മുഖ്യപരിശീലനകനായി മുൻ ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ ആൻഡ്രൂ മക്ഡൊണാൾഡിനെ നിയമിച്ചു. സൗത്താഫ്രിക്കൻ കോച്ച് പാഡി അപ്റ്റണ് പകരക്കാരനായാണ് മക്ഡൊണാൾഡ് എത്തിയിരിക്കുന്നത്. ബിഗ് ബാഷ് ലീഗിൽ കഴിഞ്ഞ സീസണിൽ മെൽബൺ റെനഗേഡ്സിനെ ചാമ്പ്യന്മാരാക്കിയ ആൻഡ്രൂ മക്ഡൊണാൾഡ് ഷെഫിൽഡ് ഷീൽഡിൽ വിക്ടോറിയയ്ക്കും കിരീടം നേടിക്കൊടുത്തിട്ടുണ്ട്.

ഇതാദ്യമായല്ല മക്ഡൊണാൾഡ് ഇന്ത്യൻ പ്രീമിയർ ലീഗിൽ സാന്നിധ്യമറിയിരിക്കുന്നത്. 2009 ൽ ഡൽഹി ഡെയർ ഡെവിൾസിനും 2012 ലും 2013 ലും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടിയും കളിച്ച താരം ബാംഗ്ലൂരിന്റെ ബൗളിങ് കോച്ച് കൂടിയായിരുന്നു.