Skip to content

സൗത്താഫ്രിക്ക 162 ന് പുറത്ത് ; ഇന്ത്യയ്ക്ക് 335 റൺസിന്റെ കൂറ്റൻ ലീഡ്

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യയ്ക്ക് 335 റൺസിന്റെ ഒന്നാമിന്നിങ്സ് ലീഡ്. ഇന്ത്യയുടെ കൂറ്റൻ സ്കോറിന് മറുപടിയുമായി ഇറങ്ങിയ സൗത്താഫ്രിക്കയ്ക്ക് 162 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. 62 റൺസ് നേടിയ സുബൈർ ഹംസയും 37 റൺസ് നേടിയ ജോർജ് ലിൻഡെയും 32 റൺസ് നേടിയ ബാവുമയും മാത്രമേ സൗത്താഫ്രിക്കൻ നിരയിൽ അൽപ്പമെങ്കിലും പിടിച്ചുനിന്നുള്ളൂ.

ഇന്ത്യയ്ക്ക് വേണ്ടി ഉമേഷ്‌ യാദവ് മൂന്ന് വിക്കറ്റും മൊഹമ്മദ് ഷാമി, രവീന്ദ്ര ജഡേജ, അരങ്ങേറ്റക്കാരൻ ഷാഹബാസ് നദീം എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.