Skip to content

ഡബിൾ സെഞ്ചുറിയുമായി രോഹിത് ശർമ്മ ; ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. രോഹിത് ശർമ്മയുടെ തകർപ്പൻ ഡബിൾ സെഞ്ചുറി മികവിൽ 497 റൺസിന് ഒമ്പത് വിക്കറ്റ് എന്ന നിലയിൽ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയർ ചെയ്തു. ആദ്യ ദിനത്തിൽ 39 റൺസിന് മൂന്ന് വിക്കറ്റ് നഷ്ട്ടപെട്ട ഇന്ത്യയെ നാലാം വിക്കറ്റിൽ 267 റൺസ് കൂട്ടിച്ചേർത്ത വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയും രോഹിത് ശർമ്മയും ചേർന്നാണ് മത്സരത്തിൽ തിരിച്ചെത്തിച്ചത്.

രോഹിത് ശർമ്മ 212 റൺസ് നേടിയപ്പോൾ അജിങ്ക്യ രഹാനെ 115 റൺസും രവീന്ദ്ര ജഡേജ 51 റൺസും നേടി.
സൗത്താഫ്രിക്കയ്ക്ക് വേണ്ടി ജോർജ് ലിന്റെ നാല് വിക്കറ്റും കഗിസോ റബാഡ മൂന്ന് വിക്കറ്റും വീഴ്ത്തി.