Skip to content

ധോണിക്ക് എത്ര വയസ്സായി ; ധോണി വിരമിച്ചോ ; സർഫ്രാസിന് പിന്തുണയുമായി ഭാര്യ ഖുഷ്ബക്ത്

ടെസ്റ്റ് ക്രിക്കറ്റിലും ട്വന്‍റി20യിലും നായക സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട സര്‍ഫ്രാസ് അഹമദിന് പിന്തുണയുമായി ഭാര്യ ഖുഷ്ബക്ത്. നായക സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതിന് പിന്നാലെ വരാനിരിക്കുന്ന ഓസ്‌ട്രേലിയയ്ക്കെതിരായ സീരീസിലും സർഫ്രാസിനെ ഉൾപ്പെടുത്തിയിട്ടില്ല . ഇതിനെതിരെ പ്രതികരിച്ച് സർഫ്രാസ് ഇതുവരെയായും രംഗത്തെത്തിയിട്ടില്ല .

നായക സ്ഥാനത്ത് നിന്ന് പുറത്താക്കുന്നതിനെ കുറിച്ച് മൂന്ന് ദിവസം മുമ്പ് തന്നെ അറിയാമായിരുന്നു ഖുഷ്ബക്ത് സർഫ്രാസ് ഡെക്കാൻ ക്രോണിക്കിളുമായുള്ള അഭിമുഖത്തിനിടെ പറഞ്ഞു .

” അത് അവനെ സംബന്ധിച്ചിടത്തോളം കരിയറിന്റെ അവസാനമല്ല. അദ്ദേഹത്തിന് ഇപ്പോൾ ഭാരരഹിതമായി കളിക്കാൻ കഴിയും.എന്തുകൊണ്ടാണ് അദ്ദേഹം ഇപ്പോൾ വിരമിക്കേണ്ടത്? അദ്ദേഹത്തിന് 32 വയസ്സ് മാത്രമേ ആയുള്ളൂ . ധോണിക്ക് എത്ര വയസ്സായി?… ധോണി വിരമിച്ചിനോ .എന്റെ ഭർത്താവ് ശക്തമായ തിരിച്ചുവരവ് നടത്തും. അവൻ ഒരു പോരാളിയാണ്, അവൻ തിരിച്ചുവരും, ” ഖുഷ്ബക്ത് പറഞ്ഞു .
ഏകദിന ലോകകപ്പില്‍ സെമി കാണാതെ പുറത്തായതിന് പിന്നാലെ ടെസ്റ്റ് റാങ്കിങ്ങില്‍ ടീം പിന്നാക്കം പോയതും സ്വന്തം മണ്ണില്‍ നടന്ന ട്വന്‍റി20 പരമ്ബര 3-0ത്തിന് ലങ്കക്ക് അടിയറ വെച്ചതുമാണ് സര്‍ഫ്രാസിന് തിരിച്ചടിയായത്