Skip to content

ക്യാപ്റ്റനെ പുറത്താക്കിയതിന് പുറകെ താരങ്ങൾ ഡാൻസ് ചെയ്യുന്ന ട്വീറ്റ് ; മാപ്പ്‌ പറഞ്ഞ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

സർഫറാസ് അഹമ്മദിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും പുറത്താക്കിയതിന് പുറകെ പാകിസ്ഥാൻ താരങ്ങൾ പരിശീലനത്തിനിടയിൽ ഡാൻസ് ചെയ്യുന്ന വീഡിയോ ട്വീറ്റ് ചെയ്തതിൽ മാപ്പുപറഞ്ഞ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ഉടൻ തന്നെ വീഡിയോ ഡിലീറ്റ് ചെയ്തുവെങ്കിലും സർഫറാസ് അഹമ്മദിനെ പാകിസ്ഥാൻ ബോർഡ് അപമാനിച്ചുവെന്ന തരത്തിൽ ആരാധകർ പ്രതികരിച്ചിരുന്നു.

എന്നാൽ വീഡിയോ പോസ്റ്റ് ചെയ്ത സമയം മോശമായി പോയെന്നും ട്വന്റി20 ലോകകപ്പിനുള്ള പ്രൊമോഷന്റെ ഭാഗമായി മുൻകൂട്ടി ഷെഡ്യൂൾ ചെയ്ത പോസ്റ്റായിരുന്നു അതെന്നും അതിൽ മാപ്പുപറയുന്നുവെന്നും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ട്വിറ്ററിൽ കുറിച്ചു.

ടെസ്റ്റിൽ അസ്ഹർ അലിയും ട്വന്റി20യിൽ ബാബർ അസമുമാണ് പാകിസ്ഥാന്റെ പുതിയ ക്യാപ്റ്റന്മാർ.