Skip to content

ഡബിൾ സെഞ്ചുറിയ്ക്ക് പുറകെ റാങ്കിങ്ങിൽ കുതിച്ച് വിരാട് കോഹ്ലി ; സ്മിത്തിനെ മറികടക്കാൻ വേണ്ടത് രണ്ട് പോയിന്റ് മാത്രം

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ നേടിയ ഡബിൾ സെഞ്ചുറിയോടെ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് വമ്പൻ നേട്ടം. മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ പുറത്താകാതെ 254 റൺസ് നേടിയ കോഹ്ലി 37 പോയിന്റ് ഒറ്റ ഇന്നിങ്സിൽ നിന്നും സ്വന്തമാക്കി. ഇതോടെ ഒന്നാം സ്ഥാനത്തുള്ള സ്റ്റീവ് സ്മിത്തുമായുള്ള വ്യത്യാസം ഒരു പോയിന്റ് മാത്രമായി ചുരുങ്ങി.

പരമ്പരയിൽ മോശം പ്രകടനം കാഴ്ച്ച വെച്ച സൗത്താഫ്രിക്കൻ വിക്കറ്റ് കീപ്പർ ക്വിന്റൺ ഡീകോക്ക് പത്താം സ്ഥാനത്തേക്ക് പിന്തള്ളപെട്ടപ്പോൾ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ ഒമ്പതാം സ്ഥാനത്തെത്തി. ആദ്യ മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ 17 ആം സ്ഥാനത്തെത്തിയ ഓപ്പണർ രോഹിത് ശർമ്മ 22 ആം സ്ഥാനത്തേക്ക് പിന്തള്ളപെട്ടു.

ബൗളർമാരുടെ റാങ്കിങ്ങിൽ രണ്ടാം മത്സരത്തിൽ ആറ് വിക്കറ്റുകൾ വീഴ്ത്തിയ രവിചന്ദ്രൻ അശ്വിൻ ഏഴാം സ്ഥാനത്തെത്തിയപ്പോൾ സൗത്താഫ്രിക്കൻ ബൗളർ ഫിലാൻഡർ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപെട്ടു.