Skip to content

ധോണിയിൽ നിന്നും ഗാംഗുലിയും നിന്നും കോഹ്ലിയെ വ്യത്യസ്തനാക്കുന്നത് അക്കാര്യം ; ഗൗതം ഗംഭീർ

തോൽവിയോടുള്ള ഭയമില്ലായ്മയാണ് വിരാട് കോഹ്ലിയെ മുൻ ഇന്ത്യൻ ക്യാപ്റ്റന്മാരിൽ നിന്നും വ്യത്യസ്തനാക്കുന്നതെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ നേടിയ തകർപ്പൻ വിജയത്തിന് പുറകെ സംസാരിക്കുകയായിരുന്നു ഗൗതം ഗംഭീർ.

2014 ൽ കോഹ്ലി ടെസ്റ്റ് ക്യാപ്റ്റനായതിന് ശേഷം സൗത്താഫ്രിക്കയ്ക്കെതിരെ 2017 ലും ഇംഗ്ലണ്ടിനെതിരെ 2018 ലും മാത്രമാണ് പരാജയപെട്ടിട്ടുള്ളത്. ഓസ്‌ട്രേലിയയിലും വെസ്റ്റിൻഡീസിലും ടെസ്റ്റ് പരമ്പര നേടാനും ഇന്ത്യയ്ക്ക് സാധിച്ചു.

” ഗാംഗുലിയെയും എം എസ് ധോണിയെയും പറ്റി നമ്മൾ സംസാരിക്കാറുണ്ട്. എന്നാൽ കോഹ്ലി ക്യാപ്റ്റനായതിന് ശേഷം ഇന്ത്യ വിദേശത്തും വിജയം നേടിതുടങ്ങി. മറ്റു ക്യാപ്റ്റന്മാർ എടുക്കാൻ തയ്യാറാകാത്ത റിസ്ക് കോഹ്ലിയെടുത്തു. മറ്റു ക്യാപ്റ്റന്മാർ മത്സരത്തിൽ പരാജയപെടാതിരിക്കാൻ അധിക ബാറ്റ്സ്മാനെ ഉൾപ്പെടുത്തിയപ്പോൾ കോഹ്ലിയുടെ കീഴിലാണ് ഇന്ത്യ ആദ്യമായി അഞ്ച് ഫാസ്റ്റ് ബൗളർമാരെ ടീമിൽ ഉൾപ്പെടുത്തി വിദേശത്ത് കളിക്കാൻ ഇറങ്ങിയത് അതിൽ അവൻ വിജയിക്കുകയും ചെയ്തു.” ഗൗതം ഗംഭീർ പറഞ്ഞു.