Skip to content

ഇന്ത്യക്ക് വേണ്ടി കളിക്കാൻ അവസരം കിട്ടാത്ത 5 മികച്ച താരങ്ങൾ . 

നിരവധി ഇതിഹാസ താരങ്ങളെ വാർത്തെടുത്ത ടീമാണ് ഇന്ത്യ . ഇന്ത്യൻ ടീമിൽ സ്ഥാനം ഉറപ്പിക്കുക എന്നത് തന്നെ അഗ്നി പരീക്ഷയാണ് . കോടിക്കണക്കിന് കളിക്കാരിൽ 11 പേർക് മാത്രമേ കളിക്കാൻ അവസരം കിട്ടുകയുള്ളൂ . കഴിവ് ഉണ്ടായിട്ടും ഇന്ത്യൻ ടീമിൽ കളിക്കാൻ അവസരം കിട്ടാത്ത 5 കളിക്കാരുടെ ലിസ്റ്റ് ഇതാ …

1.AMARJIT KAYPEE


വലം കൈ ബാറ്റ്സ്മാൻ ആൺ   അമർജിത്  കയ്പീ .  അരങ്ങേറ്റ മത്സരം  1980 – 81 ൽ  ഹരിയാനക്
വേണ്ടി രഞ്ജി ട്രോഫിയിലായിരുന്നു. 1990-91 രഞ്ജി ട്രോഫി സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം എന്ന റെക്കോർഡും അമർജിതിനുണ്ട് . ആ സീസണിൽ നേടിയ 940 റൺസ് ടീമിന് കപ്പ് നേടാൻ വഴിയൊരുക്കി . ആ കപ്പ് ഹരിയാനയുടെ ആദ്യത്തെയും അവസാനത്തെയും ആയിരുന്നു , അതിന് ശേഷം ഇതുവരെ ഹരിയാനയ്ക് കപ്പ് നേടാൻ ആയിട്ടില്ല . ആ സീസണിൽ തന്നെ അമർജിത്  “Indian Cricketer of the year” ബഹുമതി നേടി . 117 മത്സരങ്ങളിൽ നിന്നായി 52.27 ആവറേജോടു കൂടി 7894 റൺസ് നേടി . oct 2000 അമർജിത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു . ഒരു പക്ഷെ ഇന്ത്യക് വേണ്ടി കളിച്ചിരുന്നേൽ ഇന്ത്യൻ ടീമിന് നല്ലൊരു സംഭാവന നൽകാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു

 

2.PADMAKAR SHIVALKAR


ഇന്ത്യൻ ടീമിൽ കളിക്കാൻ അവസരം കിട്ടാത്ത ഇടം കൈ ബോളറായിരുന്നു   ശിവൽകർ . first – class ക്രിക്കറ്റിൽ മുംബൈക്ക്‌ വേണ്ടി കളിച്ചു.  1972 – 73 Mumbai vs Tamil Nadu final മത്സരത്തിൽ മികച്ച ബോളിങ് കാഴ്ച വെച്ചു . ആദ്യ ഇന്നിങ്സിൽ 17.5 ബോൾ എറിഞ്ഞു 16 റൺസ് വിട്ടു കൊടുത്ത് 8 വിക്കറ്റ് നേടി .രണ്ടാം ഇന്നിങ്സിൽ 15.1 ഓവറിൽ 18 റൺസ് കൊടുത്ത് 5 വിക്കറ്റ് നേടി . 124 First – class മത്സരങ്ങളിൽ നിന്നായി 589 വിക്കറ്റ് നേടി .

3.YERE GOUD


വലം കൈ ബാറ്റ്സ്മാൻ ആയ ഗൌഡ്   1994 കർണാടയ്ക്ക്‌  വേണ്ടി അരങ്ങേറ്റം കുറിച്ചു.  ഒരു വർഷത്തിന് കർണാടക ടീമിൽ നിന്ന് മാറി റയിൽവേ ടീമിന് വേണ്ടി കളി തുടർന്നു , അതിന് ശേഷം 2 രഞ്ജി ട്രോഫിയും  3 ഇറാനി ട്രോഫിയും നേടി .     ” റെയിൽവേയുടെ രാഹുൽ ദ്രാവിഡ് ” എന്നായിരുന്നു അദ്ദഹത്തെ മറ്റു കളിക്കാർ വിളിച്ചിരുന്നത് . 134 first class മത്സരങ്ങളിൽ നിന്ന് 7650 റൺസ് നേടി .

4. RAJINDER GOEL


ഇടം കൈ സ്പിന്നെറായ   ഗോയൽ അക്കാലത്ത് ബാറ്റ്സ്മാൻ മാരുടെ പേടി സ്വപ്നം ആയിരുന്നു . ഹരിയാനയെ പ്രതിനികരിച്ചായിരുന്നു അരങ്ങേറ്റ മത്സരം . ആദ്യ മത്സരം ഡിസംബർ 23  1958 ലായിരുന്നു . രഞ്ജി ട്രോഫിയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം എന്ന റെക്കോർഡ് ഇപ്പോഴും ഇദ്ദേഹത്തിന്റെ പേരിലാണ് .സുനിൽ ഗാവസ്കർ ഒരിക്കൽ പറയുകയുണ്ടായി : ” ഞാൻ അദ്ദേഹത്തിന്റെ ബോളുകൾ നേരിടാൻ ഭയന്നിരുന്നു “.

5.AMOL MUZUMDAR


സച്ചിൻ , രാഹുൽ ദ്രാവിഡ് , ഗാംഗുലി , ഇവരുടെ അതെ കാലഘട്ടത്തിൽ ആയിരുന്നു മുസുംദാർ ജനിച്ചത് .ഒരു കളിക്കാരൻ വേണ്ട എല്ലാ കഴിവും അടങ്ങിയ ഒരു കളിക്കാരൻ ആയിരുന്നു മുസുംദാർ. first class ക്രിക്കറ്റിൽ  11,167 റൺസ് നേടി . 1994 ഇംഗ്ലണ്ടിനെതിരായ under 19 ടീമിന്റെ വൈസ് ക്യാപ്റ്റൻ ആയി നിയമിക്കപ്പട്ടു .