Skip to content

ഇന്ത്യയുടെ പേസ് ആക്രമണം മികച്ചതാകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല ; കപിൽ ദേവ്

ഇന്ത്യയുടെ പേസ് ആക്രമണം ലോകോത്തര നിലവാരം കൈവരിച്ചിരിക്കുകയാണ് . സമീപ കാലത്തെ റെക്കോർഡുകൾ പരിശോധിച്ചാൽ ഇത് മനസ്സിലാക്കാൻ സാധിക്കും . വെസ്റ്റ് ഇൻഡീസ് പര്യടനത്തിനിടെ ഇന്ത്യൻ പേസ് ത്രയത്തെ പ്രശംസിച്ച് ക്രിക്കറ്റ് ഇതിഹാസം സർ വിവിയൻ റിച്ചാർഡ്‌സ് രംഗത്തെത്തിയിരുന്നു . ഇപ്പോഴിതാ ഇന്ത്യൻ പേസിനെ പുകഴ്ത്തി മുൻ ഇന്ത്യൻ നായകൻ കപിൽ ദേവും .

‘ അത്തരമൊരു പേസ് ആക്രമണം ഞങ്ങൾ കണ്ടിട്ടില്ല, അതിനെക്കുറിച്ച് ഒരിക്കലും വിചാരിച്ചിരുന്നില്ല . കഴിഞ്ഞ നാലഞ്ചു വർഷത്തിനിടെ ഫാസ്റ്റ് ബോളർമാർ ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖഛായ തന്നെ മാറ്റി . ഇന്ത്യൻ ഫാസ്റ്റ് ബോളർമാരുടെ ഗുണനിലവാരത്തിൽ ഞാൻ അഭിമാനിക്കുന്നു. അവ എണ്ണത്തിൽ വന്നിരിക്കുന്നു. കപിൽ ദേവ് പറഞ്ഞു .

യുവ പേസർമാർക്ക് അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു വേദി നൽകിയതിന് കപിൽ ദേവ് ഐപിഎല്ലിന് നന്ദി അറിയിരിക്കുകയും ചെയ്തു .കഴിവുകൾ പ്രാകടിപ്പിക്കാൻ യുവതാരങ്ങൾക്ക് അവസരം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.