Skip to content

വിദേശ വിജയങ്ങൾക്ക് ഇരട്ടി പോയിന്റ് നൽകണം ; നിർദ്ദേശവുമായി വിരാട് കോഹ്‌ലി

പൂനെയിൽ നടക്കുന്ന രണ്ടാം ടെസ്റ്റ് മത്സരത്തിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിനിടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിളിൽ മാറ്റം നിർദ്ദേശിച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി .

‘ ടെസ്റ്റ് ക്രിക്കറ്റിന് ഇത് മികച്ചതാണെന്ന് ഞാൻ കരുതുന്നു, മത്സരങ്ങൾ കൂടുതൽ ആവേശകരമാകുമെന്ന് നമുക്കെല്ലാവർക്കും തോന്നുന്നു, ഇത് ടെസ്റ്റ് ക്രിക്കറ്റിന്റെ നിലവാരം തീർച്ചയായും ഉയർത്തും ‘ അദ്ദേഹം പറഞ്ഞു .

‘പോയിന്റ് പട്ടിക ഉണ്ടാക്കാൻ നിങ്ങൾ എന്നോട് ആവശ്യപ്പെട്ടിരുന്നെങ്കിൽ, ഒരു വിദേശ ടെസ്റ്റ് വിജയത്തിന് ഞാൻ ഇരട്ടി പോയിന്റുകൾ നൽകുമായിരുന്നു ‘ കോഹ്ലി പറഞ്ഞു .

160 പോയിന്റുകളുമായി ഇന്ത്യയാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഒന്നാമതുള്ളത് . രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു വിജയവുമായി ന്യൂസിലാൻഡാണ് രണ്ടാമത് .