Skip to content

സെവാഗും ജഡേജയും തമ്മിൽ പോര് ; വിവാദ ട്വീറ്റ് പങ്കുവെച്ച് ജഡേജയും

ആദ്യ ടെസ്റ്റിൽ നേടിയ തകർപ്പൻ വിജയത്തിന് ആശംസ അറിയിച്ചതാണ് മുൻ ഇന്ത്യൻ താരം സെവാഗിനെ വിവാദത്തിൽ കുരുക്കിയിരിക്കുന്നത് . വിജയത്തിൽ നിർണായക പങ്ക് വഹിച്ച താരങ്ങളുടെ പേരെടുത്ത് പറഞ്ഞായിരുന്നു സെവാഗ് ആശംസ ട്വിറ്ററിൽ നേർന്നത് , എന്നാൽ ഓൾ റൗണ്ടർ താരം രവീന്ദ്ര ജഡേജയെ വിട്ടു പോയതാണ് ഈ ട്വീറ്റ് വിവാദത്തിലേക്ക് വഴി വെച്ചത് .
രോഹിത് ശര്‍മയ്ക്ക് അവിസ്മരണീയമായ ടെസ്റ്റ് മല്‍സരം . ടെസ്റ്റ് ക്രിക്കറ്റിൽ ഓപ്പണറായി സ്വപ്നം തുടക്കം. അദ്ദേഹത്തിന് ആശംസകൾ നേരുന്നു. മായങ്ക്, ഷമി, അശ്വിൻ, പൂജാര എന്നിവരുടെ മികച്ച സംഭാവനകളോടെ ഇന്ത്യയ്ക്ക് ഇത് അനായാസ വിജയമായിരുന്നു . ഇതായിരുന്നു സേവാഗിന്റെ ട്വീറ്റ് .
സേവാഗിന്റെ ട്വീറ്റിന് മറുപടിയായി ബിനിത് പട്ടേല്‍ എന്ന ആരാധകന്‍ ഇങ്ങനെ കുറിച്ചു: ‘വീരേന്ദര്‍ സേവാഗ്, രവീന്ദ്ര ജഡേജയുടെ ബാറ്റിങ്, ബോളിങ്, ഫീല്‍ഡിങ് പ്രകടനങ്ങള്‍ നിങ്ങളുടെ ടിവിയില്‍ കണ്ടില്ലേ? അതോ ആ സമയത്ത് താങ്കള്‍ ഉറക്കമായിരുന്നോ?’

ആരാധകന്റെ ട്വീറ്റ് ജഡേജ റിട്വീറ്റ് ചെയ്തതോടെ സെവാഗിനെതിരെ വൻ വിമർശനവുമായി കൂടുതൽ ആരാധകർ രംഗത്തെത്തിയിക്കുന്നു . ഏതായാലും സംഭവം കൈവിട്ട അവസ്ഥയിലാണ് ഇരു താരങ്ങളുടെയും ആരാധകർ തമ്മിൽ ട്വിറ്ററിൽ പോരാണ് .