Skip to content

ഇന്ത്യൻ പിച്ചുകളിൽ മറ്റ് സ്പിൻ ബോളർമാർക്ക് നേടാൻ സാധിക്കാത്തത് അശ്വിൻ സാധിക്കുന്നു ; പിന്തുണയുമായി ഹർഭജൻ സിങ്

ടെസ്റ്റ് ക്രിക്കറ്റിൽ ബോളിങ് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് ഇന്ത്യൻ സ്പിൻ ബോളർ രവിചന്ദ്ര അശ്വിൻ .വിശാഖപട്ടണത്ത് നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിനിടെ അതിവേഗത്തിൽ 350 വിക്കറ്റ് നേടുന്ന താരമെന്ന റെക്കോർഡിൽ മുൻ ശ്രീലങ്കൻ താരം മുത്തയ്യ മുരളീധരനോടൊപ്പം അശ്വിൻ ഒന്നാം സ്ഥാനം പിടിച്ചിരുന്നു . എന്നാൽ ഇതിനിടയിലും ഇന്ത്യൻ പിച്ചുകളിൽ മാത്രമാണ് താരം മികച്ച പ്രകടനം പുറത്തെടുക്കാൻ സാദിക്കുന്നുവെന്ന് വിമർശനം ഉയരുകയാണ് .പിന്നാലെ അശ്വിൻ പിന്തുണ അറിയിച്ച് ഹർഭജൻ എത്തിയിരിക്കുകയാണ് .

ഹോം സാഹചര്യങ്ങളിൽ മികച്ച രീതിയിൽ പന്തെറിയാനുള്ള അദ്ദേഹത്തിന്റെ കഴിവിനെക്കുറിച്ച് ആളുകൾ ധാരാളം സംസാരിക്കുന്നുണ്ട് . ഇന്ത്യയില്‍ മറ്റ് സ്പിന്നർമാരും അദ്ദേഹത്തിന് ഒപ്പം പന്തെറിയുന്നു എന്ന് മനസ്സിലാക്കണം . അവരും അശ്വിന്‍ എറിയുന്ന അതേ സ്പിന്‍ പിച്ചിലാണ് പന്തെറിയുന്നത്. അവര്‍ക്കൊന്നും അശ്വിനോളം മികവ് കാട്ടാനായിട്ടില്ല. വിക്കറ്റുകളും ലഭിക്കുന്നില്ല. ഹർഭജൻ പറഞ്ഞു .

CricKerala വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാനായി ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ പ്രകടനം തുടർന്നാൽ തന്റെ റെക്കോർഡ് തകർക്കാനാകുമെന്നും ഹർഭജൻ സിങ് കൂട്ടിച്ചേർത്തു . ക്രിക്കറ്റില്‍ 500 വിക്കറ്റ് നേട്ടം അദ്ദേഹത്തിന് അസാധ്യമല്ല. എന്തായാലും തന്റെ റെക്കോര്‍ഡായ 417 വിക്കറ്റുകള്‍ അശ്വിന്‍ അധികം വൈകാതെ മറികടക്കും. 500 വിക്കറ്റ് നേട്ടവും അശ്വിന്‍ സ്വന്തമാക്കും. ഹർഭജൻ പറഞ്ഞു .