Skip to content

സഹീർ ഖാനെ പരിഹസിച്ച് പാണ്ഡ്യയുടെ പിറന്നാൾ ആശംസ ; വിമർശനവുമായി ആരാധകർ രംഗത്ത്

മുൻ ഇന്ത്യൻ ഫാസ്റ്റ് ബോളർ സഹീർ ഖാൻ പിറന്നാൾ ആശംസ നേർന്ന് പുലിവാല് പിടിച്ചിരിക്കുകയാണ് ഓൾ റൗണ്ടർ താരം ഹാർദിക് പാണ്ഡ്യ . കഴിഞ്ഞ ദിവസം 41-ാം പിറന്നാൾ ആഘോഷിച്ച സഹീർ ഖാന് പിറന്നാളാശംസകൾ നേർന്നുകൊണ്ടുള്ള പാണ്ഡ്യയുടെ ട്വീറ്റാണ് പുതിയ വിവാദത്തിന് കാരണമായത് .
ഒരു മത്സരത്തിനിടെ സഹീർ ഖാന്റെ പന്ത് സിക്സ് പറത്തുന്ന തന്റെ വീഡിയോയ്ക്കൊപ്പമാണ് പാണ്ഡ്യ പിറന്നാളാശംസ ട്വീറ്റ് പങ്കുവെച്ചത് . എന്നാൽ ഈ ട്വീറ്റ് ആരാധകർക്ക് അത്ര രസിച്ചില്ല . തുടർന്ന് നിരവധി ആരാധകർ പാണ്ഡ്യയെ വിമർശിച്ച് രംഗത്തെത്തുകയായിരുന്നു .

https://twitter.com/hardikpandya7/status/1181187448430219264?s=19