Skip to content

മാർക്രാമിനെ പുറത്താക്കി രവീന്ദ്ര ജഡേജയുടെ മിന്നൽ ക്യാച്ച്

ആദ്യ മത്സരത്തിന്റെ അഞ്ചാം ദിവസം സൗത്ത് ആഫ്രിക്കൻ ബാറ്റ്സ്മാൻ മാർക്രാമിനെ പുറത്താക്കി രവീന്ദ്ര ജഡേജയുടെ മിന്നൽ ക്യാച്ച് . 27 ആം ഓവറിന്റ ആദ്യ പന്തിലാണ് ജഡേജയുടെ ഈ തകർപ്പൻ ക്യാച്ച് . ജഡേജയുടെ പന്ത് ഉയർത്തി അടിച്ച മാർക്രാമിന് കണക്കുകൾ പിഴക്കുകയായിരുന്നു , തന്റെ വലത് വശത്ത് കൂടെ ഉയർന്ന പന്ത് നിമിഷങ്ങൾക്കകം വായുവിൽ ഉയർന്ന് ഒറ്റ കയ്യിൽ ജഡേജ പിടിക്കുകയായിരുന്നു .

https://twitter.com/cricketvideo18/status/1180725688942260224?s=19

അതേ ഓവറിൽ ഫിലാണ്ടറിനേയും കേശവ് മഹാരാജിനെയും ജഡേജ പൂജ്യത്തിൽ മടക്കി അയച്ചു . 2 വിക്കറ്റ് അകലെ സീരീസിലെ ആദ്യ ടെസ്റ്റ് വിജയത്തിന്റെ വക്കിലാണ് ഇന്ത്യ . 117 റൺസിൽ 8 വിക്കറ്റ് നിലയിലാണ് സൗത്ത് ആഫ്രിക്ക . ഒരു വിക്കറ്റ് കൂടി നേടിയാൽ ടെസ്റ്റ് കരിയറിലേ പത്താം 5 വിക്കറ്റ് നേട്ടവും ജഡേജയ്ക്ക് സ്വന്തമാക്കാം .

https://twitter.com/SirrrJadeja/status/1180719553363374080?s=19