ഇന്റർനാഷണൽ ക്രിക്കറ്റിൽ 16000 റൺസ് തികച്ചു ഇന്ത്യൻ താരം മഹേന്ദ്ര സിംഗ് ധോണി. ശ്രീലങ്കക്കെതിരായ ആദ്യ ഏകദിന മത്സരത്തിലാണ് ധോണി ഈ നേട്ടം കൈവരിച്ചത്. കരിയറിൽ ഭൂരിഭാഗം മത്സരങ്ങളും ലോവർ ഓർഡറിൽ ബാറ്റിങിനിറങ്ങിയാണ് ധോണി ഈ നേട്ടം കൈവരിച്ചിരിക്കുന്നത്
2005 ൽ ഇന്റർനാഷണൽ ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച മഹേന്ദ്ര സിംഗ് ധോണി പിനീട് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റനും ഫിനിഷറുമായി മാറുകയായിരുന്നു. ശ്രീലങ്കൻ ബോളിങ്ങിന് മുന്നിൽ തകർന്നിടിഞ്ഞ ഇന്ത്യൻ ടീമിനെ അർദ്ധ സെഞ്ചുറിയിലൂടെ നാണക്കേടിൽ നിന്നും ധോണി ഒരിക്കൽ കൂടി കര കയറ്റിയ മത്സരം കൂടിയായിരുന്നു ഇന്നത്തേത്.
ഏകദിന ക്രിക്കറ്റിലെ ധോണിയുടെ 67ആം അർദ്ധ സെഞ്ചുറിയായിരുന്നു ഇന്നത്തേത്. രണ്ട് വർഷം മുൻപ് ടെസ്റ്റിൽ നിന്നും വിരമിച്ച ധോണി ഏകദിന ട്വന്റി ട്വന്റി ക്രിക്കറ്റിൽ ഇപ്പോഴും സജീവമാണ്