Skip to content

അന്താരാഷ്ട്ര ടി20യിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം ; ചരിത്രനേട്ടം സ്വന്തമാക്കി പാകിസ്ഥാൻ യുവതാരം

അന്താരാഷ്ട്ര ടി20യിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബൗളറെന്ന ചരിത്രനേട്ടം സ്വന്തമാക്കി പാകിസ്ഥാൻ താരം മൊഹമ്മദ് ഹസ്നൈൻ. ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലെ 15 ആം ഓവറിലെ അവസാന പന്തിലും 18 ആം ഓവറിലെ ആദ്യ രണ്ട് പന്തിലും വിക്കറ്റ് വീഴ്ത്തിയാണ് 19 ക്കാരനായ ഹസ്നൈൻ ഹാട്രിക് നേടിയത്.
മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ആഖിബ് ജാവേദിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബൗളറെന്ന നേട്ടവും മൊഹമ്മദ് ഹസ്നൈൻ സ്വന്തമാക്കി.

എന്നാൽ ഹസ്നൈനിന്റെ ഹാട്രിക് മികവിലും വിജയം നേടാൻ പാകിസ്ഥാന് സാധിച്ചില്ല. മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 166 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാന് 17.4 ഓവറിൽ 101 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി.