Skip to content

വസിം അക്രമിന്റെ ഏറ്റവും കൂടുതൽ സിക്സ് എന്ന റെക്കോർഡും മറികടന്ന് രോഹിത്

അവിശ്വസനീയ പ്രകടനത്തിന് പിന്നാലെ മുൻ പാക് താരം വസിം അക്രമിന്റെ പേരിലുണ്ടായിരുന്ന , ഒരു ടെസ്റ്റ് മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സ് പറത്തിയ താരമെന്ന റെക്കോർഡ് സ്വന്തം പേരിൽ കുറിച്ച് രോഹിത് ശർമ . ആദ്യ ഇന്നിങ്സിലെ 6 സിക്സിന് പിന്നാലെ രണ്ടാം ഇന്നിങ്സിലും 7 സിക്സ് അടിച്ച് കൂട്ടിയതോടെയാണ് ഈ റെക്കോർഡ് മറികടന്നത് .

https://twitter.com/Cric_phile/status/1180431575701278720?s=19

1996 ൽ സിംബാബ്‌വെയ്ക്കെതിരെ 12 സിക്സ് നേടി ഈ റെക്കോർഡ് വസിം അക്രം സ്വന്തമാക്കിയിരുന്നു . അതോടൊപ്പം മൂന്ന് ഫോർമാറ്റിലും ഒരു മത്സരത്തിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ സിക്സ് നേടുന്ന താരമായും രോഹിത് മാറി .