Skip to content

സൗത്താഫ്രിക്കയെ എറിഞ്ഞിട്ട് അശ്വിൻ ; ഇന്ത്യയ്ക്ക് 71 റൺസിന്റെ ലീഡ്

വിശാഖപട്ടണം ടെസ്റ്റിൽ ഇന്ത്യയുടെ കൂറ്റൻ ഒന്നാം ഇന്നിങ്സ് സ്കോറിന് മറുപടിയുമായി ഇറങ്ങിയ സൗത്താഫ്രിക്ക 431 റൺസിന് പുറത്ത്. നാലാം 385/8 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച സൗത്താഫ്രിക്കയ്ക്ക് 51 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിച്ച രണ്ട് വിക്കറ്റും നഷ്ട്ടമായി.106 പന്തിൽ 33 റൺസ് നേടിയ മുത്തുസാമിയും 15 റൺസ് നേടിയ കഗിസോ റബാഡയും ഇന്ത്യൻ ലീഡ് 71 റൺസാക്കി ചുരുക്കി.

നേരത്തേ 63 റൺസിന് നാല് എന്ന നിലയിൽ തകർന്ന സൗത്താഫ്രിക്കയെ 160 റൺസ് നേടിയ ഡീൻ എൽഗറും 111 റൺസ് നേടിയ ഡീകോക്കും 55 റൺസ് ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസും ചേർന്നാണ് മത്സരത്തിൽ തിരിച്ചെത്തിച്ചത്.

ഇന്ത്യയ്ക്ക് വേണ്ടി രവിചന്ദ്രൻ അശ്വിൻ ഏഴ് വിക്കറ്റും രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റും ഇഷാന്ത് ശർമ്മ ഒരു വിക്കറ്റും നേടി.