Skip to content

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 200 വിക്കറ്റുകൾ നേടുന്ന ഇടംകയ്യൻ ബൗളറായി രവീന്ദ്ര ജഡേജ, മറികടന്നത് ഇതിഹാസങ്ങളെ

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 200 വിക്കറ്റുകൾ നേടുന്ന ഇടംകയ്യൻ ബൗളറെന്ന റെക്കോർഡ് ഇനി ഇന്ത്യൻ സ്പിന്നർ രവീന്ദ്ര ജഡേജയ്ക്ക് സ്വന്തം. സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ മൂന്നാം ദിനത്തിൽ ഡീൻ എൽഗറിനെ പുറത്താക്കിയാണ് ഈ നേട്ടം ജഡേജ സ്വന്തം പേരിൽ കുറിച്ചത്. 44 ആം ടെസ്റ്റിൽ നാഴികക്കല്ല് പിന്നിട്ട ജഡേജ 47 ടെസ്റ്റ് മത്സരത്തിൽ നിന്നും 200 വിക്കറ്റ് നേട്ടത്തിലെത്തിയ മുൻ ശ്രീലങ്കൻ സ്പിന്നർ രങ്കണ ഹെരാത്ത്, മുൻ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ മിച്ചൽ ജോൺസൺ (49 മത്സരം), ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്ക് (50) എന്നിവരെയാണ് പിന്നിലാക്കിയത്.

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 200 വിക്കറ്റ് നേടിയ ഇടംകയ്യൻ ബൗളർമാർ

1. രവീന്ദ്ര ജഡേജ – 44 മത്സരം

2. രങ്കണ ഹെരാത്ത് – 47 മത്സരം

3. മിച്ചൽ ജോൺസൺ – 49 മത്സരം

4. മിച്ചൽ സ്റ്റാർക്ക് – 50 മത്സരം

5. ബിഷൻ ബേദി/വസിം അക്രം – 51 മത്സരം