Skip to content

കോഹ്ലിയോടും ബാബറിനോടും മാപ്പ് പറഞ്ഞ് റിയാൻ ടെൻ ഡോസ്‌കേറ്റ്

ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയോടും ബാബറിനോടും ഉൾപ്പടെ മാപ്പ് പറഞ്ഞ് മുൻ നെതർലാണ്ട് താരം റിയാൻ ടെൻ ഡോസ്‌കേറ്റ്. കുറഞ്ഞത് 1000 റൺസ് നേടിയവരിൽ ഏകദിനത്തിൽ ഏറ്റവും കൂടുതൽ ആവറേജുള്ള താരങ്ങളുടെ ലിസ്റ്റിൽ കോഹ്ലിയെയും ബാബറിനെയും മറികടന്നതിനാണ് മാപ്പ് ചോദിച്ച് റിയാൻ ടെൻ ഡോസ്‌കേറ്റ് രംഗത്തെത്തിയത്. ESPN ക്രിക് ഇൻഫോ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് മറുപടിയായാണ് മാപ്പ് ചോദിച്ചത് .

നെതർലൻസിനായി 33 ഏകദിനങ്ങളിൽ കളിച്ച ഡോസ്‌ചേറ്റ് 67 ആവറേജിൽ 1541 റൺസ് നേടിയിട്ടുണ്ട്, അതിൽ അഞ്ച് സെഞ്ച്വറികൾ ഉൾപ്പെടുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്തയ്ക്ക് വേണ്ടി ഈ താരം 5 വർഷം കളിച്ചിട്ടുണ്ട് . 2011 ൽ ലോകക്കപ്പിനിടെ വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു താരം . എന്നാൽ ഇദ്ദേഹത്തിന്റെ ഈ ആവറേജ് റെക്കോർഡ് ഇത്രയും വർഷം കഴിഞ്ഞിട്ടും മറികടക്കാനായിട്ടില്ല .