Skip to content

ക്രിക്കറ്റ് കാണുന്നത് നിർത്തിയതെന്തെന്ന് റിപ്പോർട്ടർ ; രസകരമായ മറുപടി നൽകി അശ്വിൻ – വീഡിയോ കാണാം

10 മാസത്തിന് ശേഷം വീണ്ടും ഇന്ത്യൻ ജേഴ്‌സി അണിഞ്ഞിരിക്കുകയാണ് സ്പിൻ ബോളർ രവിചന്ദ്ര അശ്വിൻ . മടങ്ങി വരവിലെ ആദ്യ മത്സരത്തിൽ 5 വിക്കറ്റ് നേട്ടവും സ്വന്തമാക്കാൻ താരത്തിനായി.41 ഓവറിൽ 128 റൺസ് മാത്രം വിട്ടുകൊടുത്താണ് അശ്വിന്റെ അഞ്ചു വിക്കറ്റ് പ്രകടനം.

വിദേശ മത്സരങ്ങളിൽ തന്നെ തഴഞ്ഞതിന് പിന്നാലെ അടുത്തിടെ താൻ ക്രിക്കറ്റ് കാണുന്നത് നിർത്തിയതെന്ന് അശ്വിൻ പറഞ്ഞിരുന്നു. മൂന്നാം ദിവസത്തെ മത്സരത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ ഇതുമായി ബന്ധപ്പെട്ട ചോദ്യം അശ്വിനോട് ചോദിക്കുകയായിരുന്നു .

https://twitter.com/BCCI/status/1180105538262011904?s=19

‘ രണ്ട് കുട്ടികളാണ് എനിക്ക്. അവർ രാത്രി ഉറങ്ങാറില്ല. രാത്രി മുഴുവൻ ഉറക്കം ഒഴിച്ചിരിക്കുന്നവർക്ക് എങ്ങനെയാണ് രാവിലെ ക്രിക്കറ്റ് കാണാൻ സമയമുണ്ടാവുക?- അശ്വിൻ ചോദിച്ചു. ടീമിന് പുറത്തായ സമയത്ത് ക്രിക്കറ്റ് മത്സരങ്ങൾ കാണുമ്പോൾ ടീമിന്റെ ഭാഗമാകാൻ അതിതായ ആഗ്രഹം തോന്നാറുണ്ട്. അത് സ്വാഭാവികമാണ്. ആ നിരാശ ഒഴിവാക്കാനായി ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്ന സമയത്ത് ഞാൻ വായനയിലേക്കും കരകൗശല നിർമാണത്തിലേക്കും ശ്രദ്ധ തിരിച്ചു, അശ്വിൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു .