ധർമശാല : വിരാട് കൊഹ്ലിയില്ലാതെ ലങ്കക്കെതിരെ രോഹിത്ത് ശർമയുടെ കിഴിൽ കളിക്കാനിറങ്ങിയ ഇന്ത്യൻ ബാറ്റിംഗ് നിര ലക്മലിന്റ ബോളിങ് പ്രകടനത്തിന് മുന്നിൽ മൂക്കും കുത്തി വീഴുന്ന കാഴ്ചയായിരുന്നു ആദ്യ 20 ഓവറുകളിൽ കാണാനായത്
ടോസ് നേടിയ ശ്രീലങ്കൻ ടീം ഇന്ത്യൻ ടീമിനെ ബാറ്റിങിനയക്കുകയായിരുന്നു. രണ്ടാം ഓവറിൽ തന്നെ ധവാൻ പൂജ്യത്തിന് മടങ്ങി. നീണ്ട നാളുകൾക്ക് ശേഷം ബോളിംഗിലേക്ക് മടങ്ങി വന്ന മാത്യൂസിനായിരുന്നു വിക്കറ്റ്. പിന്നാലെ രോഹിത്ത് ദിനേശ് കാർത്തിക് ശ്രേയസ് അയർ ഹർദിക് പാണ്ട്യ മനീഷ് പാണ്ഡെ എന്നിവർ കൂടി വീണതോടെ വെറും 29 റൺസിന് ഏഴു വിക്കറ്റ് എന്ന അവസ്ഥയിലായിരുന്ന ഇന്ത്യൻ ടീമിനെ അർദ്ധ സെഞ്ചുറിയിലൂടെ നാണക്കേടിൽ നിന്നും ധോണി ഒരിക്കൽ കൂടി കര കയറ്റി
87 പന്തുകളിൽ നിന്നും 65 റൺസാണ് മഹേന്ദ്ര സിംഗ് ധോണി നേടിയത്. ഇന്ത്യൻ ടീം 112 റൺസിൽ ഓൾ ഔട്ട് ആയപ്പോൾ ശ്രീലങ്കക്ക് വേണ്ടി ലക്മൽ 10 ഓവറുകളിൽ വെറും 13 റൺസ് മാത്രം കൊടുത്ത് നാല് ഇന്ത്യൻ വിക്കറ്റുകൾ നേടി