Skip to content

ഇന്ത്യൻ മണ്ണിലെ ആദ്യ ഇന്നിങ്സിൽ ഡബിൾ സെഞ്ചുറി ; ചരിത്രനേട്ടത്തിൽ മായങ്ക് അഗർവാൾ

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ ഡബിൾ സെഞ്ചുറിയോടെ ഇന്ത്യൻ മണ്ണിലെ ആദ്യ ടെസ്റ്റ് ഇന്നിങ്സിൽ ഡബിൾ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ബാറ്റ്സ്മാനെന്ന ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ ഓപ്പണർ മായങ്ക് അഗർവാൾ. ഇതിനുമുൻപ് നാല് മത്സരത്തിൽ ഏഴ് ഇന്നിങ്സുകളിൽ ഇന്ത്യയ്ക്ക് വേണ്ടി കളിച്ച അഗർവാളിന്റെ ഇന്ത്യൻ മണ്ണിലെ ആദ്യം ടെസ്റ്റ് ഇന്നിങ്സായിരുന്നു ഇത്. 371 പന്തുകൾ നേരിട്ട അഗർവാൾ 23 ഫോറും ആറ് സിക്സുമടക്കം 215 റൺസ് നേടിയാണ് പുറത്തായത്.

1986 ൽ ചെന്നൈ ടെസ്റ്റിൽ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ ഡീൻ ജോൺസാണ് അഗർവാളിന് മുൻപ് ആദ്യമായി ഇന്ത്യൻ മണ്ണിലെ ആദ്യ ടെസ്റ്റ് ഇന്നിങ്സിൽ ഇരട്ട സെഞ്ചുറി നേടിയത്. 210 റൺസ് നേടിയാണ് ഡീൻ ജോൺസ് ആ ഇന്നിങ്സിൽ പുറത്തായത്.