Skip to content

സെവാഗിന് ശേഷം ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഏഷ്യൻ താരമായി മായങ്ക് അഗർവാൾ

സൗത്ത് ആഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഡബിൾ സെഞ്ചുറി നേടിയിരിക്കുകയാണ് യുവ താരം മായങ്ക് അഗർവാൾ . കരിയറിലെ ആദ്യ സെഞ്ചുറി പിന്നിട്ട അഗർവാൾ അത് ഡബിൾ സെഞ്ചുറിയിലേക്ക് കടത്തുകയായിരുന്നു . ഇതോടെ സെവാഗിന് ശേഷം സൗത്ത് ആഫ്രിക്കയ്ക്കതിരെ ഡബിൾ സെഞ്ചുറി നേടുന്ന ആദ്യ ഏഷ്യൻ താരമായി അഗർവാൾ മാറി .

തകർപ്പൻ പ്രകടനത്തിന് ഒടുവിൽ 215 റൺസിൽ നിൽക്കെ എൽഗറിന്റെ പന്തിൽ ക്യാച്ചിലൂടെ പുറത്തായി . അഗർവാളിന്റെയും രോഹിത്തിന്റെയും ആദ്യ വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യയ്ക്ക് കൂറ്റൻ സ്കോറാണ് സമ്മാനിച്ചത് .ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ 6 വിക്കറ്റ് നഷ്ട്ടത്തിൽ 426 റൺസാണ് .