Skip to content

അദ്ദേഹം ഇന്ത്യൻ ടീമിന്റെ അവിഭാജ്യ ഘടകമാണ് – സച്ചിൻ

ഒരു കാലത്ത് ഇന്ത്യൻ ടീമിന്റെ നിര സാന്നിദ്ധ്യമായിരുന്ന സ്പിൻ ബോളർ രവിചന്ദ്ര അശ്വിൻ ഇന്ന് ടീമിൽ ഇടം കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ് . വിദേശ പര്യടനത്തിൽ ടീമിന്റെ നിർണായക ഘടകമായിരുന്ന അശ്വിൻ ഇപ്പോൾ ഹോം സീരീസിൽ മാത്രം ഒതുങ്ങി നിൽക്കുന്നു . ഇക്കഴിഞ്ഞ വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ ടെസ്റ്റ് പരമ്പരയിൽ നിന്ന് അശ്വിനെ ഒഴിവാക്കിയിരുന്നു .

എന്നിരുന്നാലും രവിചന്ദ്ര അശ്വിൻ ഇന്ത്യൻ ടീമിന്റെ അവിഭാജ്യ ഘടകമാണെന്നാണ് സച്ചിൻ പറയുന്നത് .മുൻനിര ബോളർമാരിൽ ഒരാളാണ് അശ്വിൻ. പന്ത് കൊണ്ട് മാത്രമല്ല, നിർണായക റൺസുകൾ കൊണ്ടും ടീമിന് അദ്ദേഹം സംഭാവന നൽകിയിട്ടുണ്ട് . അതിനാൽ, സംശയമില്ലാതെ അദ്ദേഹം ഈ ഇന്ത്യൻ ടീമിന്റെ അവിഭാജ്യ ഘടകമാണെന്ന് ഞാൻ കരുതുന്നു – സച്ചിൻ പറഞ്ഞു .

പത്ത് മാസത്തിന് ശേഷം വീണ്ടും ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുകയാണ് അശ്വിൻ . ഇന്ന് വിശാഖപട്ടണത്ത് നടക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ അശ്വിനെയും ഉൾപ്പെടുത്തിയിട്ടുണ്ട് .