വുമൺ’സ് ബിഗ് ബാഷ് ലീഗിലെ ആദ്യ മത്സരത്തിൽ 200 റൺസ് നേടി സിഡ്നി തണ്ടെർസ് റെക്കോർഡ് നേടിയപ്പോൾ രണ്ടാം മത്സരത്തിൽ സിഡ്നി സിക്സേർസ് 242 റൺസ് നേടി റെക്കോർഡ് സ്വന്തം പേരിലാക്കി.
വെറും 52 പന്തിൽ 9 ഫോറും 10 സിക്സും അടക്കം 114 റൺസ് നേടിയ ആഷ്ടൺ ഗാഡനറും 49 പന്തിൽ 9 ഫോറും 4 സിക്സും അടക്കം പുറത്താവാതെ 91 റൺസും നേടിയ ക്യാപ്റ്റൻ എല്ലിസ് പെറിയുടെയും ഇന്നിംഗ്സ് ആണ് 242 എന്ന റെക്കോർഡ് സ്കോർ നേടാൻ സിഡ്നി സിക്സേർസിനെ സഹായിച്ചത്
കഴിഞ്ഞ നാല് മത്സരത്തിൽ എതിരാളികളായ മെൽബൺ സ്റ്റേഴ്സിനെതിരെ ഒരു മത്സരം പോലും ജയിക്കാൻ കഴിയാതിരുന്ന സിഡ്നി ടീമിന്റെ ശക്തമായ തിരിച്ചു വരവ് കൂടിയായിരുന്നു ഇന്നലത്തെ മത്സരം. 86 റൺസിനാണ് മെൽബൺ സ്റ്റാർസിനെ സിഡ്നി സിക്സേർസ് തകർത്തത്. ആഷ്ടൺ ഗാഡ്നർ തന്നെയാണ് പ്ലയെർ ഓഫ് ദി മാച്ച്