Skip to content

ധോണിക്കും മുകളിലോ സാഹ ! ലോകത്തെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറെന്ന് വിശേഷിപ്പിച്ച് കോഹ്ലി

സൗത്ത് ആഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് സീരീസിൽ ഉൾപ്പെടുത്തിയതിന് പിന്നാലെ സാഹയെ പ്രശംസ കൊണ്ട് മൂടി ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി . ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറാണ് സാഹയെന്നും അവസരങ്ങൾ ലഭിച്ചപ്പോഴെല്ലാം മികച്ചപ്രകടനം കാഴ്ചവെച്ചെന്നും ആദ്യ ടെസ്റ്റിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിൽ കോഹ്ലി പറഞ്ഞു.

2018 ജനുവരിയിൽ അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി കളിച്ച സാഹ 22 മാസങ്ങൾക്ക് ശേഷം നാളെ വിശാഖപട്ടണത്ത് വീണ്ടും പാടണിയുകയാണ് . തോളിനേറ്റ പരിക്ക് കാരണമാണ് ഇത്രയും നാൾ മാറി നിന്നത് .

സാഹ ഫിറ്റ്നെസ് വീണ്ടെടുത്തിരിക്കുകയാണ് . . ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയിൽ സാഹയാണ് ഇന്ത്യക്ക് വേണ്ടി വിക്കറ്റ് കീപ്പറായി ആദ്യ മത്സരത്തിനിറങ്ങുക. അദ്ദേഹത്തിന്റെ വിക്കറ്റ് കീപ്പിങ് കഴിവുകൾ എല്ലാവർക്കും അറിയാവുന്നതാണ്. എപ്പോഴെല്ലാം അവസരം ലഭിച്ചിട്ടുണ്ടോ ആ സമയത്തെല്ലാം ബാറ്റുകൊണ്ട് മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട് സാഹ. അതിനിടയിൽ പരിക്കേറ്റ് പുറത്തായത് സാഹയ്ക്ക് തിരിച്ചടിയായി. എന്നെ സംബന്ധിച്ച് സാഹ ലോകത്തെ മികച്ച വിക്കറ്റ് കീപ്പർ ആണ്. ഈ സാഹചര്യത്തിൽ സാഹയാണ് ഇന്ത്യക്ക് വേണ്ടി ആദ്യ ടെസ്റ്റിൽ കളിക്കുക’. കോഹ്‌ലി വ്യക്തമാക്കി.