Skip to content

ആദ്യ ടെസ്റ്റിനുള്ള ഇന്ത്യയുടെ അന്തിമ ഇലവനെ പ്രഖ്യാപിച്ചു

വിശാഖപട്ടണത്ത് നാളെ ആരംഭിക്കുന്ന സൗത്ത് ആഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിനുള്ള അന്തിമ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു . അന്തിമ ഇലവനിൽ രോഹിത് ശർമയും , വൃദ്ധിമാൻ സാഹയും , ഒപ്പം അശ്വിനും ഇടം പിടിച്ചിട്ടുണ്ട് . രണ്ട് പേസര്‍മാര്‍ മാത്രമാണ് ഇന്ത്യന്‍ നിരയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്, ഇഷാന്ത് ശര്‍മയും, മുഹമ്മദ് ഷമിയും. സ്പിന്നര്‍മാരായി അശ്വിന്‍-ജഡേജ സഖ്യം തിരികെ എത്തി.

അതേ സമയം മത്സരം നടക്കുന്ന വിശാഖപട്ടണത്ത് വരും ദിവസങ്ങളില്‍ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ റിപ്പോർട്ട്. മത്സത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളുടെ ഭൂരിഭാഗം സമയവും മഴയെടുക്കും. പിന്നീടുള്ള ദിവസങ്ങളില്‍ ഭാഗികമായി മഴ മത്സരം തടസപ്പെത്തുമെന്നാണ് കാലാവസ്ഥ കേന്ദ്രം പുറത്തുവിടുന്ന വിവരം.