Skip to content

ബിഗ് ബാഷിന്റെ 9 ആം എഡിഷനിൽ ഡിവില്ലിയേഴ്‌സും ;ബ്രിസ്ബയ്ന് ഹീറ്റിന് വേണ്ടി കളത്തിലിറങ്ങും

മുൻ സൗത്ത് ആഫ്രിക്കൻ വെടിക്കെട്ട്‌ താരം ഡിവില്ലിയേഴ്‌സ് ബിഗ് ബാഷിന്റെ 9 ആം എഡിഷനിൽ കളിക്കും . ബ്രിസ്ബയ്ന് ഹീറ്റുമായാണ് ഡിവില്ലിയേഴ്‌സ് കരാർ ഒപ്പ് വെച്ചത് . ബിഗ് ബാഷ് ടൂർണമെന്റിന്റെ രണ്ടാം ഭാഗത്തിൽ ആയിരിക്കും ഡിവില്ലിയേഴ്സ് ടീമിനോടൊപ്പം ചേരുക .അതായത് ജനുവരിയിൽ 6 , 8 എന്നീ തീയതികളിൽ നടക്കുന്ന ബ്രിസ്ബയ്ന് ഹീറ്റിന്റെ മത്സരങ്ങളിലൊന്നിലായിരിക്കും ഡിവില്ലിയേഴ്‌സ് ടീമിനായി കളത്തിലിറങ്ങുക .

‘ ക്രിസ്മസ്, ന്യൂ ഇയർ കാലയളവിൽ വീട്ടിലിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, പക്ഷേ ബ്രിസ്‌ബേനിൽ വന്ന് ക്രിക്കറ്റ്‌ ലഹരിയിൽ പങ്ക് ചേരുന്നതിന്നതിനോട് എനിക്ക് നോ പറയാനാവില്ല. ലോകത്തെ മികച്ച ടൂർണമെന്റുകളിൽ ഒന്നാണിത്, കുറച്ചു കാലമായി ഞാൻ ബിഗ്ബാഷ് പിന്തുടരുന്നു. അവിടെ കളിച്ച മറ്റ് കളിക്കാരിൽ നിന്ന് ഞാൻ കേട്ടതെല്ലാം വെച്ച്, അവിടെ കാര്യങ്ങളൊക്കെ പോസിറ്റീവാണ്. ക്രിക്കറ്റിന്റെ നിലവാരം മികച്ചതാണ് , ഒപ്പം വലിയ ജനക്കൂട്ടവുമാണ് കളികാണാൻ എത്തുന്നത് ‘ – ഡിവില്ലിയേഴ്സ് പറഞ്ഞു .