Skip to content

സാറ ടെയ്ലർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു

ഇംഗ്ലണ്ട് വുമൺസ് ടീം വിക്കറ്റ് കീപ്പർ സാറ ടെയ്ലർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. ആൻസൈറ്റി ഡിസോർഡറിനെ തുടർന്ന് ക്രിക്കറ്റിനോടുള്ള താല്പര്യം കുറഞ്ഞതാണ് സാറ ടെയ്ലറിന്റെ വിരമിക്കൽ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.
2006 ൽ ഇംഗ്ലണ്ടിന് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച സാറ ടെയ്ലർ 6553 റൺസ് നേടിയിട്ടുണ്ട്. വിക്കറ്റിന് പുറകിൽ 232 ഡിസ്‌മിസ്സൽ സ്വന്തമാക്കിയ സാറ വുമൺസ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ഡിസ്മിസ്സൽ നേടുന്ന കീപ്പർ കൂടിയാണ്.

ഇത് ഏറ്റവും ജീവിതത്തിലെ പ്രയാസകരമായ തീരുമാനമാണെന്നും എന്നാൽ തന്റെ ആരോഗ്യത്തിന് ഇതാണ് ശരിയായ തീരുമാനമെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിനോടും ടീമംഗങ്ങളോടും നന്ദി പറഞ്ഞാൽ തീരുകയില്ലെന്നും സാറ ടെയ്ലർ പറഞ്ഞു.