Skip to content

മികച്ച എതിരാളികളെ വേണം ; ആവശ്യവുമായി അഫ്ഗാൻ നായകൻ റാഷിദ് ഖാൻ

മികച്ച എതിരാളികളെ ലഭിച്ചാല്‍ മാത്രമെ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റില്‍ ഇനിയും മുന്നോട്ട് പോവാന്‍ സാധിക്കുവെന്ന് ക്യാപ്റ്റന്‍ റഷീദ് ഖാന്‍ . ചെറിയ കാലയളവിൽ തന്നെ മികച്ച വിജയമാണ് അഫ്ഗാനിസ്ഥാൻ നേടിയിരിക്കുന്നത് .അടുത്തിടെ റാഷിദ് ഖാന്റെ നേതൃത്വത്തിൽ ബംഗ്ലാദേശിനെ അവരുടെ നാട്ടിൽ പരാജയപ്പെടുത്തിയിരുന്നു . മഴ കാരണം ഫൈനൽ ഉപേക്ഷിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് റാഷിദ് ഖാൻ തന്റെ അഭിപ്രായങ്ങൾ പങ്കുവെച്ചത് .

‘ ഒക്ടോബർ 7 മുതൽ ഞങ്ങളുടെ ആഭ്യന്തര ടി 20 മത്സരമുണ്ട് , നവംബർ 5 മുതൽ വെസ്റ്റ് ഇൻഡീസ് പരമ്പര ആരംഭിക്കുകയാണ് , അതിനാൽ ധാരാളം മത്സരങ്ങൾ വരാനിരിക്കുന്നു .
എന്നാല്‍ റാങ്കിങ്ങില്‍ മുന്നിട്ടുനില്‍ക്കുന്ന ടീമുകളെ എതിരാളികളായി ലഭിച്ചാല്‍ മാത്രമെ അഫ്ഗാന്‍ ക്രിക്കറ്റില്‍ ഇനിയും മുന്നോട്ട് പോവാന്‍ സാധിക്കു ‘ ക്യാപ്റ്റന്‍ റഷീദ് ഖാന്‍ പറഞ്ഞു .

‘ വൈറ്റ്-ബോൾ ഫോർമാറ്റിൽ അഫ്ഗാനിസ്ഥാൻ എല്ലായ്പ്പോഴും ഒരു മികച്ച ടീമാണ് .ലോകകപ്പില്‍ ഞങ്ങളുടെ പ്രകടനം മികച്ചതായിരുന്നു. ഞങ്ങള്‍ അഞ്ച് മത്സരങ്ങളും പരാജയപ്പെട്ടത് അവസാനത്തെ അഞ്ചോ ആറോ ഓവറിലാണ്. മികച്ച ബൗളര്‍മാരും ബാറ്റ്‌സ്മാന്മാരും അഫ്ഗാനിസ്ഥാനുണ്ട്. എന്നാല്‍ മികച്ച രീതിയില്‍ അവസാനിപ്പിക്കാന്‍ കഴിയുന്നില്ല. ഈ സാഹചര്യം മറികടക്കണമെങ്കില്‍ കൂടുതല്‍ മത്സരങ്ങള്‍ കളിക്കണം ‘ അദ്ദേഹം കൂട്ടിച്ചേർത്തു .