Skip to content

ധോണി ഒറ്റദിവസം കൊണ്ട് മികച്ച താരമായതല്ല ; പന്തിന് സമയം നൽകണം പിന്തുണയുമായി യുവരാജ് സിംഗ്

തുടർ പരാജയങ്ങൾക്ക് പിന്നാലെ വൻ വിമർശനങ്ങളാണ് യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷാബ് പന്ത് നേരിട്ടു കൊണ്ടിരിക്കുന്നത് . ഇനി അവസരം നൽകരുതെന്നും പന്തിന് പകരം പുതിയ ഒരാളെ കണ്ടെത്തണമെന്നാണ് ആരാധകരുടെ മുറവിളി . ധോണി ഒറ്റദിവസം കൊണ്ട് മികച്ച താരമായതല്ലെന്നും പന്തിന് ഇനിയും സമയം നൽകണമെന്ന് പിന്തുണയുമായി ഇപ്പോൾ യുവരാജ് സിംഗ് മുന്നോട്ട് വന്നിരിക്കുകയാണ് .

മോശം ഷോട്ട് സെക്ഷൻ കാരണം കടുത്ത വിമർശനങ്ങളാണ് ഗാവസ്‌കർ ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങളിൽ നിന്ന് ഏറ്റു വാങ്ങേണ്ടി വന്നത് .

‘ധോണിയെ ഒരു ദിവസം കൊണ്ട് കിട്ടിയതല്ല . അതിന് കുറച്ച് വർഷമെടുത്തു, അതിനാൽ ഒരു പകരക്കാരനും കുറച്ച് വർഷങ്ങൾ എടുക്കും. ഋഷഭ് പന്തില്‍ നിന്ന് എത്രത്തോളം മികച്ച പ്രകടനം ലഭിക്കും എന്നത് അദേഹത്തിന്‍റെ മാനസികാവസ്ഥാ അനുസരിച്ചുകൂടിയിരിക്കും. പന്തിന്‍റെ മാനസികാവസ്ഥ മനസിലാക്കി വേണം പദ്ധതി തയ്യാറാക്കാന്‍. തുടക്കത്തിലെ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നതെങ്കില്‍ അയാളിലെ മികച്ച പ്രകടനം നമുക്ക് കാണാനാവില്ല. പന്തിന് ഏറെ അവസരങ്ങള്‍ ലഭിച്ചു. എന്നാല്‍ എങ്ങനെ മികച്ച പ്രകടനം കണ്ടെത്താന്‍ കഴിയും?. പരിശീലകര്‍ക്കും ക്യാപ്റ്റനും ഏറെ മാറ്റങ്ങള്‍ വരുത്താനാകുമെന്നും യുവി കൂട്ടിച്ചേര്‍ത്തു.