Skip to content

ഓസ്‌ട്രേലിയയുടെ ബംഗ്ലാദേശ് പര്യടനങ്ങൾ മാറ്റിവെച്ചു

ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഓസ്‌ട്രേലിയ ബംഗ്ലാദേശ് ടെസ്റ്റ് പരമ്പര അടുത്ത വർഷം ജൂൺ-ജൂലായിലേക്ക് മാറ്റി. അടുത്ത വർഷം ഫെബ്രുവരിയിലാണ് നേരത്തെ പരമ്പര നിശ്ചയിച്ചിരുന്നത് എന്നാൽ ക്രിക്കറ്റ് ബോർഡുകൾ തമ്മിലുള്ള ചർച്ചകൾക്കൊടുവിൽ പരമ്പര മാറ്റിവെയ്ക്കുകയായിരുന്നു. ടെസ്റ്റ് പരമ്പര കൂടാതെ ഈ വർഷം ഒക്ടോബറിൽ ബംഗ്ലാദേശിൽ നടക്കേണ്ടിയിരുന്ന ഇരുടീമുകളും തമ്മിലുള്ള ടി20 പരമ്പര 2021 ലേക്ക് മാറ്റി. ഇന്ത്യയിൽ നടക്കുന്ന ടി20 ലോകകപ്പിന് മുൻപായിട്ടായിരിക്കും പരമ്പര നടക്കുക.

രണ്ട് മത്സരങ്ങളുടെ ടി20 പരമ്പര മൂന്ന് മത്സരങ്ങളാക്കി വർധിപ്പിച്ചുകൊണ്ടാണ് പരമ്പര ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിന് മുൻപായി നടത്താൻ ഇരു ക്രിക്കറ്റ് ബോർഡുകളും തീരുമാനത്തിലെത്തിയത്.

ഈ വർഷം നവംബറിൽ ഇന്ത്യയ്ക്കെതിരായ പരമ്പരയോടെ ബംഗ്ലാദേശ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് തുടക്കം കുറിക്കുന്നത്.