Skip to content

ബെയർസ്റ്റോയും റോയും പുറത്ത്, നാല് അരങ്ങേറ്റക്കാർ, ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

ന്യൂസിലാൻഡിനെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ആഷസ് പരമ്പരയിൽ മോശം പ്രകടനം കാഴ്ച്ചവെച്ച വിക്കറ്റ് കീപ്പർ ജോണി ബെയർസ്റ്റോയും ഓപ്പണർ ജേസൺ റോയും ടീമിൽ നിന്നും പുറത്തായി. ജോസ് ബട്ട്ലറാണ് ബെയർസ്റ്റോയ്ക്ക് പകരക്കാരനായി വിക്കറ്റ് കാക്കുക. പരിക്ക് മൂലം ആഷസ് പരമ്പര നഷ്ട്ടമായ ജെയിംസ് ആൻഡേഴ്സണും ഈ പരമ്പരയിലും കളിക്കാൻ സാധിക്കില്ല. ഡൊമിനിക് സിബ്ലെ, സാക്ക് ക്രൗലെ, സാഖിബ് മഹ്മൂദ്, മാറ്റ് പാർക്കിൻസൺ എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ.

ഇംഗ്ലണ്ട് ടെസ്റ്റ് ടീം ;

ജോ റൂട്ട് (ക്യാപ്റ്റൻ), ജോഫ്ര ആർച്ചർ, സ്റ്റുവർട്ട് ബ്രോഡ്, റോറി ബേൺസ്, ജോസ് ബട്‌ലർ, സാക്ക് ക്രൗലെ, സാം കറൺ, ജോ ഡെൻലി, ജാക്ക് ലീച്ച്, സാകിബ് മഹമൂദ്, മാത്യു പാർക്കിൻസൺ, ഒല്ലി പോപ്പ്, ഡൊമിനിക് സിബ്ലി, ബെൻ സ്റ്റോക്സ്, ക്രിസ് വോക്സ്

ടെസ്റ്റ് ടീമിൽ നിന്നും ഒഴിവാക്കിയെങ്കിലും ടി20 പരമ്പരയ്ക്കായി ജോണി ബെയർസ്റ്റോ ടീമിനൊപ്പം ഉണ്ടാകും. അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിൽ ഓയിൻ മോർഗൻ തന്നെയാണ് ഇംഗ്ലണ്ടിനെ നയിക്കുന്നത്.

ഇംഗ്ലണ്ട് ടി20 ടീം ;

ഓയിൻ മോർഗൻ (ക്യാപ്റ്റൻ), ജോണി ബെയർ‌സ്റ്റോ, ടോം ബാന്റൺ, സാം ബില്ലിംഗ്സ്, പാറ്റ് ബ്രൗൺ, സാം കറൺ, ടോം കറൺ, ജോ ഡെൻലി, ലൂയിസ് ഗ്രിഗറി, ക്രിസ് ജോർദാൻ, സാകിബ് മഹമൂദ്, ഡേവിഡ് മലാൻ, മാറ്റ് പാർക്കിൻസൺ, ആദിൽ റഷിദ്, ജെയിംസ് വിൻസ്