Skip to content

അഫ്ഘാൻ ക്യാമ്പിൽ ആശങ്ക ; ഫൈനലിൽ റാഷിദ് ഖാൻ കളിച്ചേക്കില്ല, കാരണമിതാണ്

ബംഗ്ലാദേശിനെതിരായ ത്രിരാഷ്ട്ര പരമ്പരയിലെ ഫൈനലിന് മുൻപേ അഫ്ഘാനിസ്ഥാന് തിരിച്ചടിയായി ക്യാപ്റ്റൻ റാഷിദ് ഖാന്റെ പരിക്ക്. കഴിഞ്ഞ മത്സരത്തിൽ ഹാംസ്ട്രിങ് ഇഞ്ചുറി മൂലം കളിക്കളം വിട്ട റാഷിദ് ഫൈനലിലും കളിച്ചേക്കില്ല എന്നാണ് റിപ്പോർട്ടുകൾ.

” പരിക്കിന്റെ തീവ്രത എത്രത്തോളമുണ്ടെന്നറിയാനാണ് ഞാൻ കഴിഞ്ഞ മത്സരത്തിൽ തിരിച്ചെത്തി പന്തെറിഞ്ഞത്. ഫിസിയോയും കോച്ചും എന്നെ പന്തെറിയാൻ അനുവദിച്ചിരുന്നില്ല. ആദ്യ രണ്ട് ഓവറുകൾ കുഴപ്പമില്ലായിരുന്നു എന്നാൽ ഒന്ന് ഓടിയതോടെ കാര്യങ്ങൾ കൂടുതൽ കുഴപ്പമായി. ബൗൾ ചെയ്യാൻ പാടില്ലായിരുന്നുവെന്ന് എനിക്ക് തോന്നുന്നു. എന്നാൽ ടീമിന് ആവശ്യം വരുമ്പോൾ നിങ്ങൾ അവിടെ ഉണ്ടായിരിക്കണം. എനിക്കെന്റെ രാജ്യത്തെ ഇഷ്ട്ടമാണ് എന്റെ രാജ്യത്തെ എനിക്ക് വിജയത്തിലെത്തിക്കണം ” റാഷിദ് ഖാൻ പറഞ്ഞു.