Skip to content

കോഹ്‌ലിക്ക് ഐസിസിയുടെ താക്കീത് ; കാരണമിതാണ്

ഞായറാഴ്ച നടന്ന സൗത്ത് ആഫ്രിക്കയ്ക്കെതിരായ 3 ടി20 മത്സരത്തിനിടെ എതിർ താരത്തോട് അസാന്ദര്‍ഭികമായി പെരുമാറിയതിനെ തുടർന്ന് കോഹ്ലിക് ഐസിസിയുടെ താക്കീത്. ഐസിസിയുടെ പെരുമാറ്റച്ചട്ടത്തിലെ ലെവൽ 1 ലംഘനം നടത്തിയതിന് പിന്നാലെയാണിത് . ഒപ്പം ഒരു ഡിമെറിറ്റ്‌ പോയിന്റും താരത്തിന് നൽകിയിട്ടുണ്ട് .

2016 ൽ പുതുക്കിയ കോഡ് പ്രകാരം നിലവിൽ കോഹ്‌ലിക്ക് മൂന്ന് ഡിമെറിറ്റ്‌ പോയിന്റുണ്ട് . കഴിഞ്ഞ വർഷം ജനുവരിയിൽ സൗത്ത് ആഫ്രിക്കൻ പര്യടനത്തിനിടെയാണ് രണ്ട് ഡിമെറിറ്റ്‌ പോയിന്റ് ലഭിച്ചത് . 24 മാസത്തിനിടെ 4 ഡിമെറിറ്റ്‌ പോയിന്റ് ലഭിച്ചാൽ അത് താരത്തിന്റെ സസ്‌പെൻഷനിൽ കലാശിക്കും .