Skip to content

ഷാക്കിബ്‌ തിളങ്ങി ; അഫ്ഘാനിസ്ഥാനെതിരെ ബംഗ്ലാദേശിന് തകർപ്പൻ വിജയം

ത്രിരാഷ്ട്ര പരമ്പരയിലെ ആറാം മത്സരത്തിൽ അഫ്ഘാനിസ്ഥാനെതിരെ ബംഗ്ലാദേശിന് നാല് വിക്കറ്റിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ അഫ്ഘാനിസ്ഥാൻ ഉയർത്തിയ 139 റൺസിന്റെ വിജയലക്ഷ്യം 19 ഓവറിൽ ആറ് വിക്കറ്റ്നഷ്ട്ടത്തിൽ ബംഗ്ലാദേശ് മറികടന്നു. 45 പുറത്താകാതെ എട്ട് ഫോറും ഒരു സിക്സുമടക്കം 70 റൺസ് നേടിയ ക്യാപ്റ്റൻ ഷാക്കിബ്‌ അൽ ഹസനാണ് ബംഗ്ലാദേശിനെ വിജയത്തിലെത്തിച്ചത്. മുഷ്ഫിഖുർ റഹിം 25 പന്തിൽ 26 റൺസ് നേടി.
അഫ്ഘാനിസ്ഥാന് വേണ്ടി റാഷിദ് ഖാനും നവീൻ ഉൾ ഹക്കും രണ്ട് വിക്കറ്റ് വീതം നേടി.