Skip to content

ടി20 ടീമിൽ നിന്നും ഒഴിവാക്കിയതിൽ പരാതിയില്ല ; കുൽദീപ് യാദവ്

ഇന്ത്യൻ ടി20 ടീമിൽ നിന്നും ഒഴിവാക്കിയതിൽ പരാതിയില്ലെന്നും ഇത് ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്താനുള്ള അവസരമായാണ് കാണുന്നതെന്നും ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവ്.
” അവസാന രണ്ട് ടി20 പരമ്പരകളിൽ നിന്നും ഒഴിവാക്കിയതിൽ എനിക്ക് വിഷമമില്ല. എനിക്ക് ഒരു ഇടവേള ആവശ്യമാണെന്ന് സെലക്ടർമാർക്ക് തോന്നിയിരിക്കാം. ചിലപ്പോൾ ടീമിന് മാറ്റങ്ങൾ ആവശ്യം വന്നിരിക്കാം എന്തായാലും എനിക്ക് പരാതിയില്ല. ഇത് ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്താനുള്ള അവസരമായാണ് ഞാൻ കാണുന്നത്. ” കുൽദീപ് യാദവ്‌ പറഞ്ഞു.

സൗത്താഫ്രിക്ക എ യ്ക്കെതിരായ അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിൽ മികച്ച പ്രകടനമാണ് കുൽദീപ് നടത്തിയത്. ഇന്ത്യ ബൗൾ ചെയ്ത ഒരേയൊരു ഇന്നിങ്‌സിൽ 29 ഓവറിൽ 121 റൺസ് വഴങ്ങി നാല് വിക്കറ്റുകൾ കുൽദീപ് നേടിയിരുന്നു.