Skip to content

രോഹിതും , ധോണിയുമുള്ളത് കൊണ്ടാണ് കോഹ്ലി നായകനായി അന്താരാഷ്ട്ര ക്രിക്കറ്റിൽ വിജയകരമായി തുടരുന്നത് ; ഗൗതം ഗംഭീർ

അന്താരാഷ്ട്ര ക്രിക്കറ്റിൽ വിജയകരമായി നായകത്വം വഹിക്കുന്നതിന് പിന്നിൽ ഉപനായകൻ രോഹിത് ശർമയും മുൻ നായകൻ എം.എസ് ധോണിയുമുള്ളത് കൊണ്ടാണെന്ന് ഗൗതം ഗംഭീർ . ഇന്ത്യൻ പ്രീമിയർ ലീഗുകളിൽ ടീമിനെ നായിക്കുമ്പോഴാണ് നായകത്വം പരീക്ഷിക്കപ്പെടുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

‘ അവനു ഇനിയും ഒരുപാട് ദൂരം പോകേണ്ടതുണ്ട്. കഴിഞ്ഞ ലോകകപ്പിൽ കോഹ്‌ലി വളരെ മികച്ചതായിരുന്നു, പക്ഷേ അദ്ദേഹത്തിന് ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. രോഹിത് ശർമയെയും എം‌എസ് ധോണിയെയും ലഭിച്ചതിനാലാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ മികച്ച നായകനായത് . നിങ്ങൾ ഒരു ഫ്രാഞ്ചൈസിയെ നയിക്കുമ്പോൾ, അന്നേരം പിന്തുണയ്ക്കാൻ മറ്റ് കളിക്കാർ ഇല്ലാത്തപ്പോൾ ക്യാപ്റ്റൻസി പരീക്ഷിക്കപ്പെടുക ‘ ഗംഭീർ പറഞ്ഞു .