Skip to content

അന്ന് ലോക്കൽ മത്സരങ്ങൾ കളിക്കാൻ പോയിരുന്നത് ട്രെക്കിൽ ; കഷ്ട്ടപാടുകൾ പങ്കുവെച്ച് ഹർദ്ദിക് പാണ്ഡ്യ

ഇന്ത്യൻ ടീമിലെ സുപ്രധാന താരങ്ങളിൽ ഒരാളാണ് ഓൾ റൗണ്ടർ ഹർദ്ദിക് പാണ്ഡ്യ . ചെറിയ കാലയളവിൽ തന്നെ ടീമിൽ തന്റേതായ സ്ഥാനം കണ്ടെത്താൻ താരത്തിന് സാധിച്ചിട്ടുണ്ട് . മുൻ ഇന്ത്യൻ നായകൻ കപിൽ ദേവിന് ശേഷം ഇന്ത്യ കണ്ട മികച്ച ഓൾ റൗണ്ടർമാരിൽ ഒരാളാണ് ഈ മുംബൈ താരം . താൻ ഈ നിലയിൽ എത്താൻ അനുഭവിച്ച കഷ്ട്ടപ്പാടുകൾ വെളിപ്പെടുത്തുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരിക്കുകയാണ് താരം .
തുടക്കകാലത്ത് ലോക്കൽ മത്സരങ്ങള്‍ കളിക്കാനായി പാണ്ഡ്യ ട്രക്കിലാണ് പോയിരുന്നത്. ഈ ചിത്രമാണ് പാണ്ഡ്യ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ട്രക്കില്‍ പാണ്ഡ്യയയ്ക്ക് ഒപ്പം ഒരു കൂട്ടം ആൾക്കാരുമുണ്ട് . താൻ അനുഭവിച്ച ദുരിതങ്ങളും സാമ്പത്തിക ബുദ്ധിമുട്ടും നേരെത്തെ പല അഭിമുഖത്തിലും പാണ്ഡ്യ വെളിപ്പെടുത്തിയിരുന്നു .