Skip to content

പവർ പ്ലേയല്ല, പന്തെറിയാൻ എളുപ്പം ഡെത്ത് ഓവറുകളിൽ ; ദീപക് ചഹാർ

ടി20 ക്രിക്കറ്റിൽ പവർപ്ലേയേക്കാൾ പന്തെറിയാൻ എളുപ്പം ഡെത്ത് ഓവറുകളിലാണെന്ന് ഇന്ത്യൻ ഫാസ്റ്റ് ബൗളർ ദീപക് ചഹാർ. സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു താരം.

” ഡെത്ത് ഓവറുകളിലാണ് പന്തെറിയാൻ എളുപ്പമായി തോന്നിയിട്ടുള്ളത്. പവർ പ്ലേയിൽ സർക്കിളിന് പുറത്ത് രണ്ട് ഫീൽഡർമാരെ മാത്രമേ നിങ്ങൾക്ക് ലഭിക്കൂ. എന്നാൽ പവർപ്ലേയ്ക്ക് ശേഷം അഞ്ച് ഫീൽഡർമാരെ ലഭിയ്ക്കും. അതുകൊണ്ട് തന്നെ ഡെത്ത് ഓവറിൽ ബൗൾ ചെയ്യാനാണ് എളുപ്പം. ” ചഹാർ പറഞ്ഞു.

മത്സരത്തിൽ ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം ഇന്ത്യ സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ നാല് ഓവർ എറിഞ്ഞ ചഹാർ 22 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്ത്തി.