Skip to content

നിയമവിരുദ്ധ ബൗളിങ് ആക്ഷൻ ; ശ്രീലങ്കൻ താരത്തിന് 12 മാസത്തെ വിലക്ക്

നിയമവിരുദ്ധമായ ബൗളിങ് ആക്ഷനെ തുടർന്ന് ശ്രീലങ്കൻ സ്‌പിന്നർ അഖില ദനഞ്ജയയെ ഐസിസി 12 മാസത്തേക്ക് ബൗളിങിൽ നിന്നും വിലക്കി. കഴിഞ്ഞ രണ്ട് വർഷത്തെ രണ്ടാമത്തെ നിയമലംഘനമായതിനെ തുടർന്നാണ് ഇത്തരത്തിലൊരു കടുത്ത ശിക്ഷ ഐസിസി നൽകിയത്. ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യം മത്സരത്തിലാണ് ദനഞ്ജയയുടെ ആക്ഷൻ റിപ്പോർട്ട് ചെയ്യപ്പെട്ടത്. തുടർന്ന് ഓഗസ്റ്റ് 29 ന് ചെന്നൈയിൽ വെച്ചുനടന്ന പരിശോധനയിൽ താരത്തിന്റെ ആക്ഷൻ നിയമവിരുദ്ധമെന്ന് തെളിയിക്കപെടുകയായിരുന്നു.

ഒരു വർഷത്തെ ശിക്ഷ കാലാവധി അവസാനിച്ചതിന് ശേഷം മാത്രമേ തുടർനിർണയത്തിനായി ദനഞ്ജയക്ക് അപേക്ഷിക്കാൻ സാധിക്കൂ. ശ്രീലങ്കയ്ക്ക് വേണ്ടി ആറ് ടെസ്റ്റ് മത്സരത്തിലും 36 ഏകദിന മത്സരത്തിലും 22 ടി20 മത്സരത്തിലും കളിച്ച ധനഞ്ജയ 106 വിക്കറ്റുകൾ നേടിയിട്ടുണ്ട്.