Skip to content

ബിരിയാണിയോട് ‘നോ’ പറഞ്ഞ് മിസ്ബാഹുൽ ഹഖ് ; ഭക്ഷണ ക്രമത്തിൽ നിർണായക മാറ്റങ്ങൾ

പാകിസ്ഥാൻ ടീമിന്റെ മുഖ്യ പരിശീലകനും ചീഫ് സെലക്ടറുമായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ താരങ്ങളുടെ ഭക്ഷണ ക്രമത്തിൽ നിർണായക മാറ്റങ്ങൾ നിർദ്ദേശിച്ച് മിസ്ബാഹുൽ ഹഖ് . ആഹാരാക്രമത്തിൽ നിന്ന് ബിരിയാണി ഒഴിവാകണമെന്നാണ് പ്രധാന നിർദ്ദേശം . ലോകക്കപ്പിൽ ഇന്ത്യക്കെതിരായ മത്സരത്തിന് മുമ്പ് കഴിച്ചതായി ആരോപിച്ച് വൻ വിമർശനം ഉയർന്നിരുന്നു .

നാഷണൽ ക്യാമ്പിൽ മാത്രമല്ല ആഭ്യന്തര ക്യാമ്പിലും ഇതേ ഭക്ഷണ രീതി പിന്തുണമെന്നാണ് മിസ്ബാഹിന്റെ കടുത്ത നിർദ്ദേശം . ബിരിയാണി കൂടാതെ എണ്ണ സമ്പന്നമായ ചുവന്ന മാംസ ഭക്ഷണമോ മധുര പലഹാരങ്ങളോ ഉൾപ്പെടുത്തരുതെന്നും പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നു .താരങ്ങളുടെ ഫിറ്റ്നസ് വർദ്ധിപ്പിക്കാനാനാണ് ഈ മാറ്റത്തിന് പിന്നിലെ കാരണം .

കോച്ചായി നിയമിതനായതിന് ശേഷമുള്ള ആദ്യ പരമ്പര ഈ മാസം 27 ന് ആരംഭിക്കും . ശ്രീലങ്കയ്ക്കെതിരെയാണ് മത്സരം . 3 ഏകദിനവും 3 ടി20 മത്സരവും ഉൾപ്പെടുന്നതാണ് ഹോം സീരീസ് .