Skip to content

കൊഹ്‌ലിക്കും കൂട്ടർക്കും സുരക്ഷ നിരസിച്ച് ചണ്ഡീഗഡ് പോലീസ് ; കാരണമിതാണ്

സൗത്ത് ആഫ്രിക്കയ്ക്കെതിരായ രണ്ടാം ടി20 മത്സരത്തിന് ചണ്ഡീഗഡിലെത്തിയ ഇന്ത്യൻ ടീം അംഗങ്ങൾക്ക് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാതെ ചണ്ഡീഗഡ് പോലീസ് . ചില സാമ്പത്തിക പ്രശ്‌നങ്ങൾ കാരണമാണ് കളിക്കാർക്ക് സുരക്ഷ ഒരുക്കാൻ ചണ്ഡിഗഡ് പോലീസ് നിരസിച്ചത് . റിപ്പോർട്ടുകൾ പ്രകാരം ചണ്ഡീഗഡ് പോലീസിന് 9 കോടി രൂപ നൽകാത്തതാണ് കാരണം .

തിങ്കളാഴ്ചയാണ് ഇരു ടീമുകളും ചണ്ഡീഗഡിൽ പറന്നിറങ്ങിയത് . സുരക്ഷാ സംവിധാനം പോലീസ് നിറസിച്ചതോടെ സ്വകാര്യ സെക്യൂരിറ്റി കമ്പനിയാണ് നിലവില്‍ ടീമിന് സുരക്ഷാ ഒരുക്കിയിരിക്കുന്നത്. ഇതുവരെയായും ബിസിസിഐ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.നാളെയാണ് രണ്ടാം ടി20 മത്സരം ആരംഭിക്കുക .