Skip to content

‘ സഞ്ജുവിനെ സൂക്ഷിച്ചോളൂ ‘ റിഷാബ് പന്തിന് മുന്നറിയിപ്പ് നൽകി ഗൗതം ഗംഭീർ

ഫോമിൽ മങ്ങലേറ്റ ഇന്ത്യൻ യുവതാരം റിഷാബ് പന്തിന് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ . ധോണിയുടെ പിന്ഗാമിയെന്ന് കരുതുന്ന റിഷാബ് പന്ത് അടുത്ത കാലത്തായി ശ്രേദ്ധേയമായ മികച്ച ഒരു ഇന്നിംഗ്സ് പോലും പുറത്തെടുത്തിട്ടില്ല. ഷോട്ട് സെക്ഷനിലെ പിഴവാണ് പന്തിനെ പല ഇന്നിങ്സിലും പുറത്താക്കിയിട്ടുള്ളത് .

ഋഷഭ് പന്ത് തന്റെ യഥാര്‍ഥ മികവ് പുറത്തെടുത്തില്ലെങ്കില്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട താരമായ സഞ്ജു ധോനിയുടെ പിന്‍ഗാമിയായി ടീമിലെത്താന്‍ സാധ്യത ഏറെയാണെന്ന് ഗംഭീര്‍ വ്യക്തമാക്കി. നിലവിൽ സഞ്ജു ഇന്ത്യൻ ടീമിന്റെ ഭാഗമല്ലെങ്കിലും ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ മത്സരത്തില്‍ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു .
ഋഷഭ് പന്ത് എന്നും ആവേശം പകരുന്ന താരമാണ്. മാച്ച്‌ വിന്നര്‍ ആകാന്‍ കെല്‍പ്പുള്ള താരമാണ്. എന്നാല്‍ ഇതിനായി കഠിനധ്വാനം ചെയ്യേണ്ടതുണ്ട്. ഇന്ത്യ എയ്ക്ക് വേണ്ടിയുള്ള പ്രകടനത്തിലൂടെ കനത്ത വെല്ലുവിളിയാണ് സഞ്ജു ഉയര്‍ത്തിയിരിക്കുന്നത്. ഗംഭീർ വ്യക്തമാക്കി .