Skip to content

അങ്ങനെ ചെയ്താൽ അതവന്റെ ലിമിറ്റഡ് ഓവര്‍ കരിയറിനെ ബാധിക്കും – രോഹിതിനെ ടെസ്റ്റ് ഓപ്പണറായി ഇറക്കാനുള്ള തീരുമാനത്തെ എതിർത്ത് മുൻ ഇന്ത്യൻ താരം

അടുത്ത മാസം ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ രോഹിത് ശർമയെ ഓപ്പണറായി ഇറക്കാൻ സെലക്ടർമാർ ഒരുങ്ങുകയാണ് . ഓപ്പണർ റോളിൽ തുടർച്ചയായി രാഹുൽ പരാജയപ്പെട്ടതോടെയാണ് എം.എസ്.കെ പ്രസാദ് ഉൾപ്പെടുന്ന സെലക്ടർമാർ ഈ തീരുമാനത്തിലെത്തിയത് . മുന്‍ ഇന്ത്യൻ താരങ്ങളായ സൗരവ്വ് ഗാംഗുലിയും വിവിഎസ് ലക്ഷ്മണും രോഹിത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു

എന്നാൽ ഈ തീരുമാനത്തെ ആക്ഷേപിച്ച് മുൻ വിക്കറ്റ് കീപ്പർ നയൻ മോംഗിയ രംഗത്തെത്തിയിരിക്കുന്നു .ടെസ്റ്റ് ക്രിക്കറ്റിന് വ്യത്യസ്തമായ ഒരു മാനസികാവസ്ഥയുള്ള താരത്തെയാണ് ആവശ്യം , രോഹിത് പരാജയപ്പെട്ടാൽ അത് പരിമിത ഓവറുകളിലും അദ്ദേഹത്തിന്റെ കളിയെ ബാധിച്ചേക്കാം മോംഗിയ പറഞ്ഞു .

‘ഓപ്പണിങ് എന്നത് വിക്കറ്റ് കീപ്പിങ് പോലെ പ്രേത്യക ജോലിയാണ് . അവൻ പരിമിത ഓവറുകളിൽ ഓപ്പണറാണ് , പക്ഷെ ടെസ്റ്റില്‍ വളരെ വ്യത്യസ്തമാണ് കാര്യങ്ങള്‍. അഡ്ജസ്റ്റ് ചെയ്യാനുള്ള മാനസികനില വേണം . അല്ലെങ്കില്‍ ഏകദിനത്തില്‍ ചെയ്യുന്നത് പോലെ അവന്‍ ആക്രമിച്ച്‌ കളിക്കണം. രോഹിത് അവന്റെ കരുത്തില്‍ ഉറച്ചു നില്‍ക്കണം.അല്ലാതെ ടെസ്റ്റിനായി സ്വന്തം ശൈലി മാറ്റരുത്. അങ്ങനെ ചെയ്താല്‍ അവന്റെ നിശ്ചിത ഓവര്‍ കരിയറിനെ ബാധിക്കും ‘ മോംഗിയ പറഞ്ഞു .