Skip to content

ലോകക്കപ്പിൽ ഇന്ത്യക്കാരെ ഏറ്റവും കൂടുതൽ ആൾക്കാരെ ആകർഷിച്ചത് ഈ മത്സരം ; കണക്കുകൾ പുറത്തുവിട്ട് ഐസിസി

ഏറ്റവും കൂടുതൽ ഇന്ത്യക്കാർ കണ്ട ലോകകപ്പ് മത്സരം ഇന്ത്യ – പാക് പോരാട്ടമെന്ന് ഐസിസിയുടെ കണക്കുകൾ . ന്യൂസിലാൻഡ് ഇംഗ്ലണ്ട് ഫൈനൽ പോരാട്ടത്തേക്കാൾ 15 ശതമാനത്തിൽ കൂടുതൽ ആൾക്കാരാണ് ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വാശിയേറിയ മത്സരം കണ്ടത് . ഇന്ത്യയിൽ മാത്രമായി 273 മില്യൺ (27.3 കോടി ) ആൾക്കാരാണ് കണ്ടത് . ഹോട്സ്റ്റാർ പോലുള്ള മാറ്റ് ഓൺലൈൻ സ്ട്രീമിംഗ് വഴി 5 കോടി അധികം ആൾകാരുമുണ്ട് .

ഐസിസിയുടെ കണക്കുകൾ പ്രകാരം ഫേസ്ബുക്കിലും യൂട്യൂബിളുമായി 350 കോടി മിനുറ്റുകളാണ് ആരാധകർ ലോകക്കപ്പ് വീഡിയോകൾ കണ്ടത് . 31 മില്യൺ തവണയാണ് ഔദ്യോഗിക ലോകക്കപ്പ് ഹാഷ്ടാഗ് ട്വിറ്ററിൽ ഉപയോഗിച്ചത് . കഴിഞ്ഞ രണ്ട് ലോകകപ്പിനെ അപേക്ഷിച്ച് കാഴ്ച്ചകാരിൽ വൻ വർദ്ധനവാണ് ഈ ലോക്കപ്പിൽ .

ന്യൂസിലന്‍ഡ്-ഇംഗ്ലണ്ട് ഫൈനല്‍ പോരാട്ടം 1.54 കോടി ആളുകളാണ് ടെലിവിഷനിലൂടെ കണ്ടത്. സൂപ്പര്‍ ഓവര്‍ കാണാനായി മാത്രം 89.2 ലക്ഷം പേര്‍ പുതുതായി എത്തി. ഇതുവരെയുള്ള ലോകകപ്പുകളില്‍ ഏറ്റവും കൂടുതല്‍ പേര്‍ മത്സരം കണ്ട ലോകകപ്പെന്ന പ്രത്യേകതയും ഇംഗ്ലണ്ട് ലോകകപ്പിനുണ്ട്. 1.6 ബില്യണ്‍ ശരാശരി പ്രേക്ഷകരാണ് ഇത്തവണ ലോകകപ്പിന്റെ ലൈവ് സംപ്രേക്ഷണം കണ്ടത്.