Skip to content

ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് ; സ്വന്തം റെക്കോർഡ് തിരുത്തികുറിച്ച് സ്റ്റീവ് സ്മിത്ത്

ആഷസ് പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്സ്മാനെന്ന സ്വന്തം റെക്കോർഡ് തിരുത്തികുറിച്ച് ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത്. ഈ ആഷസ് പരമ്പരയിൽ ഏഴ് ഇന്നിങ്സിൽ നിന്നും 110.57 ശരാശരിയിൽ മൂന്ന് സെഞ്ചുറിയും മൂന്ന് ഫിഫ്റ്റിയുമടക്കം 774 റൺസ് നേടിയാണ് സ്മിത്ത് സ്വന്തം റെക്കോർഡ് തിരുത്തികുറിച്ചത്.
ഇതിനുമുൻപ് 2014-15 ബോർഡർ ഗാവസ്‌കർ ട്രോഫിയിൽ ഇന്ത്യയ്ക്കെതിരെ നാല് ടെസ്റ്റ് മത്സരത്തിൽ നിന്നും 769 റൺസ് നേടിയാണ് സ്റ്റീവ് സ്മിത്ത് ഈ റെക്കോർഡ് സ്വന്തമാക്കിയിരുന്നത്.

പരമ്പരയിലെ പ്രകടനത്തോടെ ഒരു ആഷസ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന അഞ്ചാമത്തെ ബാറ്റ്സ്മാനെന്ന നേട്ടവും സ്റ്റീവ് സ്മിത്ത് സ്വന്തമാക്കി.

1990 ന് ശേഷം 1994 ൽ ഇംഗ്ലണ്ടിനെതിരെ 798 റൺസ് നേടിയ ബ്രയാൻ ലാറ മാത്രമാണ് ഒരു ടെസ്റ്റ് പരമ്പരയിൽ സ്റ്റീവ് സ്മിത്തിനേക്കാൾ കൂടുതൽ റൺസ് നേടിയിട്ടുള്ളത്.