Skip to content

വീണ്ടും തകർത്താടി മൊഹമ്മദ് നബി ; ബംഗ്ലാദേശിനെതിരെ അഫ്ഘാനിസ്ഥാന് തകർപ്പൻ വിജയം

ത്രിരാഷ്‌ട്ര പരമ്പരയിലെ മൂന്നാം മത്സരത്തിൽ ആതിഥേയരായ ബംഗ്ലാദേശിനെതിരെ അഫ്ഘാനിസ്ഥാന് 25 റൺസിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് അഫ്ഘാനിസ്ഥാൻ ഉയർത്തിയ 165 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് 19.5 ഓവറിൽ 139 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. നാലോവറിൽ 15 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകൾ വീഴ്ത്തിയ മുജീബ് റഹ്മാനാണ് ബംഗ്ലാദേശിനെ തകർത്തത്. ഫരീദ് മാലിക്ക്, റാഷിദ് ഖാൻ, ഗുൽബാദിൻ നൈബ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത അഫ്ഘാനിസ്ഥാനെ 54 പന്തിൽ മൂന്ന് ഫോറും ഏഴ് സിക്സുമടക്കം 84 റൺസ് നേടിയ മൊഹമ്മദ് നബിയും 37 പന്തിൽ 40 റൺസ് നേടിയ അസ്ഘർ അഫ്ഘാനും ചേർന്നാണ് മികച്ച സ്കോറിൽ എത്തിച്ചത്. ബംഗ്ലാദേശിന് വേണ്ടി മൊഹമ്മദ് സൈഫുദ്ധീൻ നാല് വിക്കറ്റും ഷാക്കിബ്‌ അൽ ഹസൻ രണ്ട് വിക്കറ്റും നേടി.