Skip to content

ബാറ്റിങ്ങിൽ മാത്രമല്ല ഫീൽഡിങ്ങിലും പൊളിയാണ് ; വോക്‌സിനെ പുറത്താക്കി സ്മിത്തിന്റെ പറക്കും ക്യാച്ച് – വീഡിയോ

ബാറ്റിങ്ങിൽ മാത്രമല്ല ഫീല്ഡിങ്ങിലും ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് സ്റ്റീവ് സ്മിത്ത് . അഞ്ചാം ആഷസിന്റെ മൂന്നാം ദിവസമാണ്‌ സ്മിത്തിന്റെ തകർപ്പൻ ക്യാച്ച്. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സിലെ 86 ആം ഓവറിലായിരുന്നു സംഭവം. ക്രിസ് വോക്‌സിനെ മിച്ചൽ മാർഷിന്റെ ബൗളിങില്‍ സ്മിത്ത് ഒറ്റക്കൈ കൊണ്ടുള്ള ഡൈവിങ് ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് സെക്കന്റ് സ്ലിപ്പിൽ നിന്ന് സൈഡിലോട്ട് ഡൈവ് ചെയ്ത് ഒരു കൈ കൊണ്ട് സ്മിത്ത് ക്യാച്ച് കൈക്കുള്ളിലാക്കിയത് .

വീഡിയോ കാണാം